ന്യൂഡല്‍ഹി; ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടു ചെയ്തു തങ്ങളില്‍ ഉള്ള വിശ്വാസം തുടരുന്നതില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടിയതിനു പിന്നാലെയാണ് മോദിയുടെ ട്വിറ്ററിലൂടെയുള്ള പ്രതികരണം.
ബംഗാളിലും ത്രിപുരയിലും മികച്ച പ്രകടനം നടത്താന്‍ ബിജെപിക്ക് സാധിച്ചുവെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.ഒപ്പം . മികച്ച വിജയം നേടിയ മധ്യപ്രദേശിലെയും അസമിലെയും അരുചാല്‍ പ്രദേശിലെയും ബിജെപി നേതാക്കളെയുംപ്രവര്‍ത്തകരെയും അഭിനന്ദിക്കാനും മോദി മറന്നില്ല.വികസനപ്രവര്‍ത്തനങ്ങളും മികച്ച ഭരണവും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments