
ന്യൂഡല്‍ഹി: വിവാദ മതപണ്ഡിതന്‍ സാക്കിര്‍ നായിക്കിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഓണ്‍ലൈന്‍ നീക്കം ചെയ്യുന്നു. സാക്കിര്‍ നായിക്കുമായി ബന്ധപ്പെട്ട രേഖകളും വിവാദ പ്രസംഗങ്ങളുമാണ് ഓണ്‍ലൈനില്‍ നിന്ന് തുടച്ചു മാറ്റുന്നത്. ദേശീയ അന്വേഷണ ഏജന്‍സി ഇതിനുവേണ്ട എല്ലാ നീക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു.
കഴിഞ്ഞ 19ന് സാക്കിര്‍ നായിക്കിനെതിരേ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്നാരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഇങ്ങനെയൊരു നടപടി. ഭീകരവിരുദ്ധ നിയമപ്രകാരമാണ് സാക്കിര്‍ നായിക്കിനെതിരേ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സാക്കിര്‍ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. സാക്കിര്‍ നായിക്കുമായും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമായും ബന്ധമുള്ള 10 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
Post Your Comments