ഡൽഹി: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായികിനെ പിടികൂടാന്‍ ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടിയേക്കുമെന്ന് സൂചന. സാക്കിറിനെതിരേ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് എന്‍ഐഎ. ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് ഇന്റര്‍പോള്‍ സഹായം തേടാനാണ് സര്‍ക്കാര്‍ നീക്കം.
അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ സാക്കിര്‍ നായിക് ഇന്ത്യന്‍ ഏജന്‍സികളോട് സഹകരിച്ചിട്ടില്ല. ഇതിനെ തുടര്‍ന്നാണ് ഇന്റര്‍പോളിനെ സമീപിക്കാന്‍ എന്‍ഐഎ തീരുമാനിച്ചിരിക്കുന്നത്.ഇപ്പോൾ സാക്കിര്‍ നായിക് സൗദി അറേബ്യയിലാണെന്നാണ് സൂചന. റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ സക്കീര്‍ നായിക്കിനെ സൗദി, ഇന്ത്യയ്ക്ക് കൈമാറേണ്ടതായി വരും.
സാക്കിര്‍ നായിക്കിന്റെ സന്നദ്ധ സംഘടനയായ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ കേന്ദ്രങ്ങളില്‍ എൻ ഐ എ റെയ്ഡ് നടത്തിയിരുന്നു. കൂടാതെ സാക്കിര്‍ നായിക്കിനെതിരെ എന്‍ഐഎ യുഎപിഎ ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രകോപനപരമായ പ്രസംഗത്തിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിച്ചു എന്നതാണ് സക്കീര്‍ നായിക്കിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റം.
Post Your Comments