തിരുവനന്തപുരം : കെഎസ്ആര്‍ടിസിയുടെ പേരിലുള്ള പണപ്പിരിവിന് എംഡിയുടെ വിലക്ക്. കെഎസ്ആര്‍ടിസിയെ രക്ഷിക്കാനെന്ന പേരില്‍ സിഐടിയു യൂണിയന്‍ നടത്തുന്ന പണപ്പിരിവിന് മാനേജിങ് ഡയറക്ടറുടെ വിലക്ക്. പെന്‍ഷനും ഡിഎയും കൊടുക്കാനാവാതെ മൂക്കറ്റം കടത്തില്‍ മുങ്ങി നില്‍ക്കുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ സേവ് കെഎസ്ആര്‍ടിസി ക്യാംപെയിന്‍ എന്ന പേരിലാണ് സിഐടിയു യൂണിയന്‍ പണപ്പിരിവു തുടങ്ങിയിരുന്നത്. ഓരോ ജീവനക്കാരനില്‍ നിന്നും കുറഞ്ഞത് അഞ്ഞൂറു രൂപ വീതം പിരിച്ച് യൂണിയന്റെ ഫണ്ടില്‍ എത്തിക്കും. കോര്‍പ്പറേഷനെ രക്ഷിക്കേണ്ടത് പണപ്പിരിവിലൂടെയല്ലെന്നും ആത്മാര്‍ഥതയോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണെന്നും എംഡി സര്‍ക്കുലറില്‍ വ്യക്തമാക്കി. പണപ്പിരിവു നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടി കൈക്കൊള്ളുമെന്ന താക്കീതും സര്‍ക്കുലറില്‍ നല്‍കി.
Post Your Comments