India

നോട്ട് അസാധു: വായ്പകൾക്ക് ഇളവ് പ്രഖ്യാപിച് ആർ.ബി.ഐ

മുംബൈ : 500,1000 നോട്ടുകൾ നിരോധനത്തെ തുടർന്ന് പ്രതിസന്ധിയിലായ വിവിധ ഇടപാടുകാരുടെ നവംബര്‍ ഒന്നിനും ഡിസംബര്‍ 31നും ഇടയിലുള്ള ഹൗസിംഗ് ലോണുകള്‍, കാര്‍ ലോണ്‍, കാര്‍ഷിക വായ്പകള് തിരിച്ചടയ്ക്കുന്നതിനായി റിസര്‍വ് ബാങ്ക് രണ്ട് മാസത്തെ സാവകാശം അനുവദിച്ചു. നോട്ട് പ്രതിസന്ധി തുടർന്നുള്ള താല്‍ക്കാലിക നടപടിയാണിതെന്ന് റിസര്‍വ് ബാങ്ക് അധികൃതർ പറഞ്ഞു.

ഒരു കോടി രൂപ വരെയുള്ള ലോണുകള്‍ക്കാണ് സാവകാശം അനുവദിച്ചത്. ഇതര ധനകാര്യ സ്ഥാപനങ്ങളിലെ വായ്പ തിരിച്ചടവിനും ആര്‍.ബി.ഐയുടെ ഇളവ് ലഭിക്കും. പണം പിന്‍വലിക്കാനുള്ള പരിധി 24,000 രൂപയായി നിശ്ചയിച്ചത് ഇടപാടുകാരെ ബാധിച്ചതും, ചെക്കുകൾ മാറുന്നതടക്കമുള്ള സാധാരണ ബാങ്കിംഗ് ഇടപാടുകള്‍ താളം തെറ്റിയതുമാണ് ഇത്തരമൊരു നടപടിക്ക് റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്.

shortlink

Post Your Comments


Back to top button