കുവൈറ്റ് : യാത്രയാക്കാൻ വരുന്നവർക്ക് കുവൈറ്റ് വിമാനത്താവളത്തിന്റെ അകത്ത് പ്രവേശിക്കാൻ ഇനി മുതൽ അനുമതിയില്ല. സ്വീകരിക്കാൻ വരുന്നവരും ബാരിക്കേഡിന് പുറത്ത് നിൽക്കേണ്ടി വരും. പ്രധാനകവാടത്തിൽ വെച്ച് ടിക്കറ്റും പാസ്പോർട്ടും പരിശോധിച്ചശേഷം യാത്രക്കാരെ മാത്രമേ അകത്തേക്ക് കയറ്റി വിടുകയുള്ളൂ. ഒരാളെ യാത്രയാക്കാൻ കൂടുതൽ ആളുകൾ എത്തുന്നതിനാൽ തിരക്ക് വർധിക്കുന്നു എന്ന കാരണത്താലാണ് ഈ പുതിയ തീരുമാനം.
പ്രതിവർഷം 50 ലക്ഷത്തോളം യാത്രക്കാരാണ് കുവൈറ്റ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് വേണ്ടത്ര സൗകര്യങ്ങളും ഇവിടെയില്ല. ഇത് പരിഹരിക്കാനായി വിമാനത്താവളം വികസിപ്പിക്കാൻ പദ്ധതിയിടുന്നതായാണ് വിവരം.
Post Your Comments