India

ഭീകരര്‍ ബാങ്ക് കൊള്ളയടിച്ചു കൊണ്ടുപോയത് അസാധു നോട്ടുകള്‍

ശ്രീനഗർ : ജമ്മുകശ്മീരില്‍ തീവ്രവാദികള്‍ ബാങ്ക് കൊള്ളയടിച്ചു. ശ്രീനഗറില്‍ 100 കിലോമീറ്റര്‍ അകലെ ജമ്മു-കശ്മീര്‍ മൽപോര ബാങ്ക് ശാഖയിലാണ് ഉച്ചയോടെ കവര്‍ച്ച നടന്നത്. ജീവനക്കാരെ തോക്കിന്‍ മുനമ്പില്‍ നിര്‍ത്തി 13 ലക്ഷം രൂപയാണ് കൊള്ളയടിച്ചത്. എന്നാല്‍ ഇതില്‍ 11 ലക്ഷം രൂപയും അസാധുവായ 500,1000 രൂപ നോട്ടുകളാണെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ബാങ്കില്‍ സിസിടിവി ക്യാമറകള്‍ ഉണ്ടെങ്കിലും ദൃശ്യങ്ങള്‍ വ്യക്തമല്ല. ബാങ്ക് ജീവനക്കാരടക്കം 12 പേര്‍ ബാങ്കില്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

shortlink

Post Your Comments


Back to top button