India

പാകിസ്ഥാനെ മെരുക്കാന്‍ പുതിയ പദ്ധതിയുമായി ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ആക്രമണം തടയാന്‍ പുതിയ പദ്ധതിയുമായി ഇന്ത്യ. പാകിസ്ഥാന്റെ പ്രകോപനം തടയാന്‍ സാര്‍കിന് സാധിച്ചില്ലെങ്കില്‍ മറ്റൊരു വഴി ഉണ്ടെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം പുനഃസ്ഥാപിക്കാന്‍ ഉപകരിക്കുന്ന മാര്‍ഗമാണ് ഇന്ത്യയുടെ പക്കലുള്ളത്.

വിദേശകാര്യസെക്രട്ടറി എസ്. ജയശങ്കറാണ് പാകിസ്ഥാനില്ലാതെ സാര്‍ക് രാജ്യങ്ങളുടെ കൂട്ടായ്മ പുനഃസംഘടിപ്പിക്കാന്‍ സാധ്യമാവില്ലെന്ന സൂചന നല്‍കിയത്. സഹകരണ കൂട്ടായ്മ നടക്കണമെങ്കില്‍ പ്രാദേശിക സഹകരണം ആവശ്യമാണ്. അതേസമയം, പ്രാദേശിക കച്ചവടമോ, ആശയവിനിമയമോ, ഗതാഗതമോ അനുവദിക്കാതെ രാജ്യങ്ങള്‍ കൂട്ടായ്മയില്‍ ഉണ്ട്. പിന്നെന്തിനാണ് ഇങ്ങനെ ഒരു സഹകരണമെന്നും ജയശങ്കര്‍ പറയുകയുണ്ടായി.

ഇതിനിടയിലാണ് പുതിയ മാര്‍ഗമുണ്ടെന്ന് സന്ദേശം ഇന്ത്യ നല്‍കിയത്. സ്വീകാര്യമായ എല്ലാ തീരുമാനങ്ങളെയും എതിര്‍ത്ത് നല്ല അംഗമെന്ന് വരുത്താനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നത്. ഈ മനോഭാവം മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button