Kerala

ജനങ്ങള്‍ക്ക് ആശ്വാസകരം; അഞ്ഞൂറും നൂറും എത്തി

തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്ക് പാഴായില്ല. പൈസ മാറാനും എടുക്കാനും കഷ്ടപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസകരമായി അഞ്ഞൂറിന്റെയും നൂറിന്റെയും ആയിരത്തിന്റെയും നോട്ടെത്തി.

ഇതോടെ കറന്‍സി ക്ഷാമത്തിന് പരിഹാരവുമാകും. നാസിക്കിലെ പ്രസ്സില്‍ നിന്ന് രണ്ടു വിമാനങ്ങളിലായിട്ടാണ് ഞായറാഴ്ച 500 ന്റെ നോട്ടുകള്‍ എത്തിച്ചത്. ഇതോടൊപ്പം നൂറിന്റെ നോട്ടുമെത്തിയിരുന്നു. നോട്ട് അസാധുവാക്കിയതോടെ മിക്കവര്‍ക്കും പുതിയ 2000 നോട്ടാണ് ലഭിച്ചിരുന്നത്. ഇത് ചില്ലറ ക്ഷാമത്തിന് വഴിവെച്ചിരുന്നു. ചില്ലറ കിട്ടാന്‍ മിക്കരും ബുദ്ധിമുട്ടിരുന്നു.

എന്നാല്‍, ഇനി ആ പ്രശ്‌നം ഉണ്ടാകില്ല. രണ്ടായിരം നോട്ടുകള്‍ മൂലമുണ്ടായ ചില്ലറ ക്ഷാമം ഇതിലൂടെ പരിഹരിക്കാമെന്നാണ് പ്രതീക്ഷ. കേരളത്തിലെ എല്ലാ ബാങ്കുകളിലേക്കും അഞ്ഞൂറിന്റെ നോട്ടുകള്‍ ഇന്നെത്തും. വിതരണം ഇന്ന് പൂര്‍ത്തിയാക്കാനാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button