NewsIndiaNews Story

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; ഒരു ജവാൻ മരിച്ചു

ജമ്മു: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ പാകിസ്ഥാൻ സേന നടത്തിയ വെടിവെയ്പ്പിൽ ഒരു ബി.എസ്.എഫ് ജവാൻ കൊല്ലപ്പെട്ടു. മൂന്നു പേർക്ക് പരിക്കേറ്റു. ജമ്മുകശ്മീരിലെ രജൗറി സെക്ടറിലാണ് ഇന്നലെ രാത്രി വെടിവെപ്പ് നടന്നത്. 24 മണിക്കൂറിനുള്ളില്‍ നടന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് ഇന്നല നടന്നത്. അതേസമയം പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയതായി ആര്‍മിയുടെ വടക്കന്‍ കമാന്‍ഡ് അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. സൈനിക പോസ്റ്റുകളും ജനവാസ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു എല്ലാ ആക്രമണങ്ങളും. പാക് അധീന കശ്മീരിലെ ഭീകരവാദികളുടെ കേന്ദ്രങ്ങളില്‍ ഇന്ത്യൻ സേന മിന്നലാക്രമണം നടത്തിയിരുന്നു. അതിനു ശേഷം 286 തവണയാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ നടന്നത്. ഇതുവരെ 14 ജവാന്‍മാരുള്‍പ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button