ന്യൂഡൽഹി: ഓടുന്ന ട്രെയിനിലെ വനിതാ കംപാര്‍ട്ടുമെന്റില്‍ യുവതിയെ കൊള്ളയടിച്ച ശേഷം പീഡനത്തിനിരയാക്കി.ന്യൂഡല്‍ഹിയിലെ ഷാഹ്ദറ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം നടന്നത്.32 കാരിയായ ബിഹാറി യുവതിയാണ് പീഡനത്തിനും കൊള്ളയ്ക്കും ഇരയായത്.സ്ത്രീകളുടെ കംപാര്‍ട്ടുമെന്റില്‍ അഞ്ച് സ്ത്രീകളാണ് ഉണ്ടായിരുന്നത്. ഇതില്‍ നാലുപേര്‍ ഷഹ്ദരാ സ്റ്റേഷനില്‍ ഇറങ്ങിയതിന് പിന്നാലെ ഇവിടെ നിന്നും മൂന്ന് പുരുഷന്‍മാര്‍ കമ്പാർട്ട്മെന്റിൽ കയറുകയായിരുന്നു.
ഇതില്‍ രണ്ടു പേര്‍ യുവതിയുടെ ബാഗുകള്‍ തട്ടിപ്പറിച്ച് രക്ഷപെട്ടു, മറ്റൊരാള്‍ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ട്രെയിനില്‍ കയറിയ രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് ഇവരെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.ഇതേതുടർന്ന് ഷഹ്ബാസ് (25) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ട്രെയിന്‍ ഓള്‍ഡ് ദില്ലി റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയശേഷം യുവതിയേയും അക്രമിയേയും പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരിന്നു.
Post Your Comments