അഹമ്മദാബാദ് : കുരങ്ങന്മാര്‍ കാരണം വിമാനയാത്ര തടസ്സപ്പെട്ടു. അഹമ്മദാബാദ് വിമാനത്താവളത്തിലാണ് കുരങ്ങന്മാര്‍ കാരണം വിമാന സര്‍വീസ് മുടങ്ങിയത്. അഹമ്മദാബാദില്‍ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന സ്‌പൈസ് ജെറ്റ് 737-800 വിമാനത്തിന്റെ സര്‍വീസാണ് തടസപ്പെട്ടത്.
ടേക്ക് ഓഫിനു മുന്‍പുള്ള ടേക്ക് ഓഫ് റോളിംഗ് നടക്കുന്നതിനിടെയാണ് എയര്‍ ട്രാഫിക്ക് കണ്‍ട്രോളില്‍ നിന്ന് ടേക്ക് ഓഫ് നിര്‍ത്തിവെയ്ക്കാനുള്ള നിര്‍ദേശം ലഭിച്ചത്. ഉടന്‍ തന്നെ പൈലറ്റ് നിറയെ യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനം നിര്‍ത്തുകയും ചെയ്തു. പെട്ടെന്ന് നിര്‍ത്തേണ്ടി വന്നെങ്കിലും യാത്രക്കാര്‍ക്കൊന്നും പരിക്കേറ്റിട്ടില്ല.
കുരങ്ങന്മാരും കാട്ടുപന്നികളും പോത്തുകളുമെല്ലാം റണ്‍വേയിലിറങ്ങിയതു കാരണം വിമാന സര്‍വീസുകള്‍ തടസപ്പെട്ട സംഭവങ്ങല്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജബല്‍പൂര്‍ എയര്‍പോര്‍ട്ടില്‍ കാട്ടുപന്നി റണ്‍വേയിറങ്ങിയതു കാരണവും സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ സര്‍വീസ് മുടങ്ങിയിരുന്നു.
ടേക്ക് ഓഫിനു തൊട്ടുമുന്നേയാണ് റണ്‍വേയിലിറങ്ങിയ കുരങ്ങന്മാര്‍ എയര്‍ ട്രാഫിക്ക് കണ്‍ട്രോളിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ടേക്ക് ഓഫ് നിര്‍ത്തിവെയ്ക്കാന്‍ പൈലറ്റിനു നിര്‍ദേശം നല്‍കുകയും ചെയ്തു. വലിയൊരു അപകടമാണ് എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെയും പൈലറ്റിന്റെയും അവസരോചിത ഇടപെടല്‍ മൂലം ഒഴിവായത്.
Post Your Comments