എം.എം മണി മന്ത്രിയാകും, മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം
തിരുവനന്തപുരം● സംസ്ഥാന മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി. ഇ.പി ജയരാജന്റെ ഒഴിവിലേക്ക് എം.എം മണി മന്ത്രിയാകും. വൈദ്യുതി വകുപ്പാകും എം.എം മണിയ്ക്ക് നല്‍കുക. നിലവില്‍ വൈദുതി വകുപ്പ് കൈകാര്യം ചെയ്യുന്ന കടകംപള്ളി സുരേന്ദ്രന് സഹകരണ-ടൂറിസം വകുപ്പുകള്‍ നല്‍കും. ദേവസ്വം വകുപ്പ് കടകംപള്ളിയുടെ കൈവശം തുടരും ഇ.പി ജയരാജന്‍ കൈകാര്യം ചെയ്തിരുന്ന കായികം-വ്യവസായ വകുപ്പുകള്‍, നിലവില്‍ സഹകരണ-ടൂറിസം വകുപ്പ് മന്ത്രിയായ എ.സി മൊയ്തീന് നല്‍കും. ഇന്ന് ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.
പിണറായി മന്ത്രിസഭ അധികാരമേറ്റപ്പോള്‍ തന്നെ എം.എം മണിയുടെ പേര് മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ അവസാനനിമിഷം ഒഴിവാക്കുകയായിരുന്നു. തികച്ചും അപ്രതീക്ഷിതമായാണ് എം.എം മണി ഇപ്പോള്‍ മന്ത്രിസഭയിലേക്ക് കടന്നുവരുന്നത്. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ സ്ഥാനം രാജിവച്ച് വ്യവസായ വകുപ്പ് ഏറ്റെടുക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. രാമകൃഷ്ണന് പകരം സുരേഷ് കുറുപ്പോ, രാജു എബ്രഹാമോ സ്പീക്കര്‍ ആകുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
Post Your Comments