NewsIndia

നോട്ട് പിൻവലിക്കൽ.ബിബിസി ചാനലിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് കെജ്രിവാൾ

ന്യൂഡല്‍ഹി: നോട്ട് പിന്‍ വലിക്കലുമായി ബന്ധപ്പെട്ടു അതിനെതിരെ അതിശക്തമായി പ്രതിഷേധം നടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ബിബിസി റിപ്പോര്‍ട്ടറോട് കയര്‍ത്തു സംസാരിക്കുന്ന വീഡിയോ വൈറല്‍ ആയി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.ബിബിസി ഹിന്ദി ജേര്‍ണലിസ്റ്റിന് നേര്‍ക്കായിരുന്നു കേജരിവാള്‍ ക്ഷോഭിച്ചത്.അടുത്തിടെ രാജ്യത്തുണ്ടായ 55 മരണങ്ങള്‍ക്ക് നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ടായിരുന്നു എന്ന കേജ്രിവാളിന്റെ ആരോപണത്തെ അത് തെളിയിക്കാന്‍ കേജരിവാളിന്റെ കൈയ്യില്‍ തെളിവുണ്ടോ എന്ന് റിപ്പോര്‍ട്ടര്‍ ചോദിച്ചതാണ് കേജ്രിവാളിനെ ക്ഷുഭിതനാക്കിയത്.

നോട്ട് പിന്‍ വലിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ 55 മരണങ്ങള്‍ ഉണ്ടായതെന്നും ജനങ്ങള്‍ക്ക് ബിബിസിയുടെ സത്യസന്ധത ബോധ്യമായെന്നും കേജരിവാള്‍ ആരോപിച്ചു.ജനങ്ങള്‍ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോലും ഒന്നുമില്ലാത്ത അവസ്ഥയിലാണ്,ജനങ്ങള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. അത് മറ്റു പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് നിങ്ങള്‍ അതൊന്നും കാണുന്നില്ലെന്നും കേജ്രിവാള്‍ കുറ്റപ്പെടുത്തി. ഇന്ത്യന്‍ സൈന്യത്തിന്റെ സര്‍ജിക്കല്‍ അറ്റാക്കിന്റെ വിശ്വാസ്യത ചോദ്യം ചെയ്തു കേജ്രിവാള്‍ ആരോപണം ഉന്നയിച്ചപ്പോള്‍ ബിബിസിയുടെ റിപ്പോര്‍ട്ട് ആയിരുന്നു റെഫറന്‍സ് ചെയ്യാന്‍ ഉയര്‍ത്തിക്കാട്ടിയത് എന്നതാണ് രസകരം.

വീഡിയോ കാണാം ;

shortlink

Related Articles

Post Your Comments

Related Articles


Back to top button