ന്യൂഡൽഹി: നോട്ട് നിരോധനത്തെ തുടർന്ന് ബാങ്കുകളില്‍ വന്‍തുക നിക്ഷേപിച്ചവർക്കും സ്ഥാപനങ്ങള്‍ക്കും ഇൻകം ടാക്‌സിന്റെ നോട്ടീസ്. ബാങ്കുകളില്‍ വലിയ തുക നിക്ഷേപിച്ചതില്‍ സംശയിക്കപ്പെടുന്നവര്‍ക്ക് പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്.വിവരങ്ങള്‍ അറിയാന്‍ അനുവദിക്കുന്ന സെക്ഷന്‍ 133 (6) പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.ഇതിനോടകം നിരവധി പേർക്ക് നോട്ടീസ് അയച്ചു കഴിഞ്ഞുവെന്നും അധികൃതർ വ്യക്തമാക്കി.
സംശയാസ്പദമായ രീതിയിൽ വലിയ തുകകള്‍ നിക്ഷേപിച്ചതായി ബാങ്കുകള്‍ റിപ്പോര്‍ട്ടു ചെയ്തവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.ആദ്യഘട്ടത്തില്‍ രണ്ടര ലക്ഷത്തിന് മുകളിലുള്ള തുക നിക്ഷേപിച്ചതില്‍ സംശയമുള്ളവര്‍ക്കാണ് നോട്ടീസ് അയച്ചതെന്ന് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നു.നികുതി വെട്ടിപ്പോ കള്ളപ്പണം വെളുപ്പിക്കലോ ആണോ ഇത്തരം നിക്ഷേപത്തിന്റെ ലക്ഷ്യമെന്ന് കണ്ടെത്താനാണ് ആദായ നികുതി വകുപ്പിന്റെ ശ്രമം.
Post Your Comments