കൽപ്പറ്റ : നിയമങ്ങളെയെല്ലാം കാറ്റിൽ പറത്തി വിദേശ പൗരനെ വീട്ടിൽ താമസിപ്പിച്ച കുറ്റത്തിന് കോട്ടത്തറ വില്ലേജിലെ വണ്ടിയാമ്പറ്റ പരമൂട്ടിൽ പി.ജെ.വർക്കി ,മകൻ ബിനു വർക്കി എന്നിവർക്കെതിരെ കമ്പളക്കാട് പൊലീസ് കേസെടുത്തു. ബ്രീട്ടീഷ് വംശജനായ ബ്രയാൻ റോയ് എന്നയാളെ വീട്ടിൽ താമസിപ്പിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തത്. 2015 ഏപ്രിൽ 4 മുതൽ മെയ് 15 വരെയും. 2016 ൽ നംവബർ 1 മുതൽ 4 വരെയുമാണ് ഇയാളെ വീട്ടിൽ താമസിപ്പിച്ചത്
ഫോറിനേഴ്സ് ആക്ടും ഫോറിനേഴ്സ് രജിസ്റ്ററേഷൻ ആക്ടും ലംഘിച്ചതിലാണ് നടപടി. വിദേശ പൗരന്മാരെ വീട്ടിലോ മറ്റിടങ്ങളിലോ താമസിപ്പിക്കുമ്പോൾ 24 മണിക്കൂറിനകം ജില്ലാ പൊലീസ് മേധാവിയെ അിറയിക്കണമെന്നാണ് നിയമം. ബ്യൂറോ ഓഫ് എമിഗ്രേഷൻ എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ടായിട്ടും ഇതൊന്നും പാലിക്കാതെ സ്വന്തം താത്പര്യ പ്രകാരം വീട്ടിൽ വിദേശ പൗരനെ താമസിപ്പിക്കുകയായിരുന്നു. ഇത്തരത്തിൽ വിദേശികളെ താമസിപ്പിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് അറിയിച്ചു.
Post Your Comments