കൊച്ചി: കള്ളപ്പണം തടയുന്നതിന് കറന്‍സി റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ പ്രകീര്‍ത്തിച്ച് രാജീവ് ചന്ദ്രശേഖര്‍ എം.പി . നോട്ട് മാറ്റം ഇന്ത്യയിലെ സാമ്പത്തിക മേഖലയില്‍ കൊണ്ടുവന്ന സര്‍ജിക്കല്‍ സ്ട്രൈക്കെന്ന് രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കും സാമ്പത്തിക മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന സര്‍ജിക്കല്‍ സ്ട്രൈക്കും ഒരു പോലെ സ്വാധീനം ചെലുത്തുന്നതാണെന്നും സൈന്യത്തിന്റെ നീക്കത്തില്‍ സംശയത്തിന്റെ ആവശ്യമൊന്നുമില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ എം.പി പറഞ്ഞു.
സര്‍ജിക്കല്‍ സ്ട്രൈക്ക് വിഷയത്തില്‍ ഏറ്റവും വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയതയില്‍ ചില മാദ്ധ്യമങ്ങള്‍ കൈകൊളളുന്ന നിലപാടിലെ യുക്തിയില്ലായ്മയെക്കുറിച്ചും അദ്ദേഹം നിരാശ പ്രകടിപ്പിച്ചു. എല്ലാ വിഷയത്തിലും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകുന്നത് നല്ലതാണെങ്കിലും സര്‍ജിക്കല്‍ സ്ട്രൈക്കിലും ജെ.എന്‍.യു വിഷയത്തിലും മാദ്ധ്യമങ്ങളുടെ നിലപാടുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments