
ആഗ്ര: മുസാഫർ നഗർ കലാപത്തിലെ പിടികിട്ടാ പുള്ളിയായി പോലീസ് പ്രഖ്യാപിച്ച പ്രതി അറസ്റ്റിൽ.പ്രതിയായ ഹരീന്ദ്ര സിംഗ് ആണ് അറസ്റ്റിലായത്. സാരായ് ജഗന്നാഥ് ഗ്രാമത്തോടു ചേർന്നുളള വനത്തിനുള്ളിൽ വച്ച് നടന്ന ഏറ്റുമുട്ടലിലൂടെയാണ് പോലീസ് ഇയാളെ കീഴ്പ്പെടുത്തിയത്. ഏറ്റുമുട്ടലിൽ ഹരീന്ദർ സിംഗിനു വെടിയേറ്റിട്ടുണ്ട്. കൂടാതെ ഏറ്റുമുട്ടലിൽ സിക്കന്ദരാബാദ് പൊലീസ് സ്റ്റേഷനിലെ ഒരു കോൺസ്റ്റബിളിനും വെടിയേറ്റിട്ടുണ്ട്.ഏറ്റുമുട്ടലിൽ ഹരീന്ദർ സിംഗിനു വെടിയേറ്റിട്ടുണ്ട്. ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റൊരാൾ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.
മുസാഫർ നഗറിലെ കൂട്ടക്കൊല കൂടാതെ ഗുണ്ടാ പ്രവർത്തനം, കൊലപാതകം, കവർച്ച, തുടങ്ങി നിരവധി കേസുകളിൽ പ്രതിയായിരുന്ന ഹരീന്ദർ സിംഗിന്റെ തലയ്ക്ക് പൊലീസ് 50,000 രൂപ വിലയിട്ടിരുന്നു.ഹരീന്ദ്ര സിംഗ് ഒളിവിൽ പോയതിനേത്തുടർന്ന് ഇയാളുടെ വസ്തുവകകൾ പൊലീസ് കണ്ടു കെട്ടിയിരുന്നു
Post Your Comments