ബംഗളൂരു: രാജ്യത്ത് നോട്ട് നിരോധനവും പ്രതിസന്ധിയുമെല്ലാം ചൂടാറും മുന്‍പ് കര്‍ണാടകയില്‍ വീണ്ടും ആഡംബര കല്യാണം. മുന്‍ മന്ത്രി ജനാര്‍ദന റെഡ്ഡിയുടെ മകളുടെ വിവാദ വിവാഹത്തിന്റെ ചുവടുപിടിച്ചാണ് വീണ്ടും ആഡംബര വിവാഹം നടക്കുന്നത്. ചെറുകിട വ്യവസായ മന്ത്രിയും ഒട്ടേറെ പഞ്ചസാര മില്ലുകളുടെ ഉടമയുമായ കോണ്‍ഗ്രസ് നേതാവ് രമേഷ് ജാര്‍ക്കിഹോളിയുടെ മകന്‍ സന്തോഷിന്റെ വിവാഹം നാളെ ബെളഗാവിയിലെ ഗോകകിലാണ് നടക്കുക. ഒരുലക്ഷത്തിലേറെ പേര്‍ക്കാണു ക്ഷണം. അതിഥികള്‍ക്കായി എസി പന്തലും തയാറായിക്കഴിഞ്ഞു.
കര്‍ണാടക നിയമസഭ ശീതകാല സമ്മേളനം നാളെ ബെളഗാവിയില്‍ തുടങ്ങുന്നതിനാല്‍ മന്ത്രിമാരും എംഎല്‍എമാരും രാഷ്ട്രീയ നേതാക്കളും പാര്‍ട്ടിപ്രവര്‍ത്തകരുമെല്ലാം വിവാഹത്തില്‍ പങ്കെടുക്കും. കര്‍ണാടക രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ബിജെപി ചേരികളില്‍ സ്വാധീനമുള്ളവരാണു ജാര്‍ക്കിഹോളി കുടുംബം.റായ്ച്ചൂര്‍ സ്വദേശി ശ്രീധര്‍ നായിക്കിന്റെ മകള്‍ അംബികയാണു സന്തോഷിന്റെ വധു.
ഇരുവരും എന്‍ജിനീയര്‍മാരാണ്.
Post Your Comments