NewsTechnology

ഇന്ത്യക്ക് മുന്നറിയിപ്പുമായി പാകിസ്ഥാന്റെ പുതിയ സൈനിക നീക്കം

ന്യൂഡൽഹി:അതിർത്തിയിൽ പുതിയ സൈനിക നീക്കവുമായി പാക്കിസ്ഥാൻ.ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചാബ് മേഖലയിലാണ് ചൈനയില്‍ നിന്നുള്ള ചൈനയുടെ wz-10 തണ്ടര്‍ബോള്‍ട്ട് സൈനിക ഹെലിക്കോപ്റ്ററുകള്‍ പറത്തിക്കൊണ്ടു പാക്കിസ്ഥാൻ സൈനികാഭ്യാസം നടത്തിയത്.അമേരിക്കയുടെ എഎച്ച് 64 അപ്പാച്ചെ ഹെലിക്കോപ്റ്ററുകള്‍ക്ക് സമാനമാണ് ചൈനയുടെ wz-10 തണ്ടര്‍ബോള്‍ട്ട് ഹെലികോപ്റ്ററുകൾ.തങ്ങളുടെ കൈവശമുള്ള ചൈനീസ് ഹെലിക്കോപ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു പാക്കിസ്ഥാന്‍ നടത്തിയ സൈനികാഭ്യാസത്തിന്റെ ലക്ഷ്യമെന്നാണ് സൂചന.ഇന്ത്യയുമായി അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് പാകിസ്ഥാൻ സൈനികാഭ്യാസം നടത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ അമേരിക്കയില്‍ നിന്നും 22 അപ്പാച്ചെ ഹെലിക്കോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറിൽ ഇന്ത്യ ഒപ്പുവച്ചിരിന്നു.എന്നാല്‍ ഇതുവരെയും ഈ ഹെലിക്കോപ്റ്ററുകള്‍ അമേരിക്ക ഇന്ത്യക്ക് കൈമാറിയിട്ടില്ല. ഗള്‍ഫ് യുദ്ധക്കാലത്തും അഫ്ഗാനിസ്ഥാനിലെ സൈനിക നീക്കത്തിനിടയിലും ഈ ഹെലിക്കോപ്റ്ററുകള്‍ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്.ഇതു മുന്നിൽക്കണ്ടാണ് പാക്ക് കോപ്റ്ററുകളെ തകർക്കാൻ ശേഷിയുള്ള കൂടുതൽ സ്റ്റിംഗർ മിസൈലുകൾ ഇന്ത്യ അമേരിക്കയിൽ നിന്നു വാങ്ങിയിരിക്കുന്നത്.

https://youtu.be/U3hGQeZVg44

shortlink

Post Your Comments


Back to top button