രാവിലെ എഴുന്നേൽക്കുമ്പോൾ ഉള്ള മൂഡ് അനുസരിച്ചാകും നമ്മുടെ ഒരു ദിവസം പോകുന്നത്. മൂഡ് വളരെ പ്രധാനമാണ്. രാവിലെ എണീറ്റയുടനെ നമ്മൾ ചെയ്യുന്ന കാര്യങ്ങൾ മൂഡിനെ സ്വാധീനിക്കും. അവ നമ്മുടെ ദിവസത്തെ നിയന്ത്രിക്കും.
നമ്മളിൽ പലരും രാവിലെ ഉണരാനായി ടൈം പീസിനെ ആശ്രയിക്കുന്നവരാണ്. എന്നാൽ അലാറം അടിക്കുമ്പോൾ പെട്ടെന്നു അത് നമ്മുടെ ശത്രുവായി മാറും. അത് ഓഫ് ചെയ്യും. വീണ്ടും അടിയ്ക്കും.വീണ്ടും ഓഫ് ചെയ്യും. ഇതാണ് നമ്മുടെ പതിവ്. എന്നാൽ ഈ രീതി നല്ലതല്ല. ഇങ്ങനെ ഇടവിട്ടുള്ള ഉറക്കം ഒരു ഗുണവും ചെയ്യില്ല എന്ന് മാത്രമല്ല ദിവസം മുഴുവന്‍ ഈ ക്ഷീണം കാണും. അതുകൊണ്ട് അലാറം അടിക്കുമ്പോൾ കൈ കാലുകള്‍ ആവുന്നത്ര നിവര്‍ത്താൻ ശ്രമിക്കുക.
ഉറക്കത്തിൽ നിന്ന് എണീറ്റാൽ ഉടനെ നമ്മൾ എടുക്കുന്നത് നമ്മുടെ ഫോൺ ആണ്. ആ ശീലം ഒഴിവാക്കണം. എണീറ്റയുടനെ ഫോണ്‍ ചെക്ക് ചെയ്യാതിരിക്കുക. എണീറ്റ ആദ്യത്തെ നിമിഷങ്ങള്‍ ശാന്തമായി ഇരിക്കുക. മനസ്സിനും ചിന്തകള്‍ക്കും ശ്രദ്ധയും ഉണര്‍വ്വും നല്‍കാന്‍ ഇത് സഹായിക്കും.
രാവിലെ ഉണർന്നുകഴിഞ്ഞാൽ ഒരു ബെഡ് കോഫി എല്ലാവര്ക്കും നിർബന്ധമാണ്.
രാവിലെ കോഫി കിട്ടിയില്ലെങ്കിൽ അന്നത്തെ ദിവസം പോയി. എന്നാല്‍ എണീറ്റയുടനെ കോഫി കുടിക്കരുത് എന്നാണ് വിദഗ്ദ്ധർ പറയുന്നത്. ശരീരത്തിലെ എനര്‍ജി ലെവല്‍ നിയന്ത്രിക്കുന്നത് കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ ആണ്. ഇത് ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതു രാവിലെ എട്ടു മണിയ്ക്കും ഒന്‍പത് മണിക്കും ഇടയിലാണ്. ഈ സമയത്തു കാപ്പി കുടിക്കുന്നത് ഈ ഹോര്‍മോണിന്‍റെ ഉല്‍പ്പാദനം കുറയ്ക്കും. അതു ശരീരത്തിന്‍റെ എനര്‍ജി ലെവല്‍ കുറയാൻ ഇടയാക്കും.
രാവിലത്തെ തിരക്കില്‍ കിടക്കയും മുറിയിലെ സാധനങ്ങളും വലിച്ച് വാരിയിട്ടിട്ടു പോകരുത്. അഞ്ചു മിനിറ്റ് നേരത്തെ എണീറ്റ് കിടക്ക ഒതുക്കി,ഷീറ്റും പുതപ്പും വൃത്തിയായി വിരിച്ചിടുക. വൃത്തിയായ റൂം കണ്ടിട്ട് പുറത്തേയ്ക്ക് ഇറങ്ങുന്നത് ആ ദിവസത്തെ തന്നെ പോസിറ്റീവ് ആക്കും.ശരീരത്തില്‍ ഒരു ബയോളജിക്കല്‍ ക്ലോക്ക് ഉണ്ട്.ആ ക്ലോക്കിന് ഇരുട്ടും വെളിച്ചവും തിരിച്ച് അറിയാന്‍ പറ്റും. ഉണരുമ്പോൾ തന്നെ ഇരുട്ടാണെങ്കില്‍ തലച്ചോര്‍ ആകെ കൺഫ്യൂഷനിൽ ആകും.അതു ശരീരത്തെ ക്ഷീണിപ്പിക്കും. അതുകൊണ്ട് എണീട്ടയുടനെ ലൈറ്റ് ഓണ്‍ ചെയ്യുകയോ കര്‍ട്ടന്‍ നീക്കുകയോ ചെയ്ത് മുറിയിലേയ്ക്ക് വെളിച്ചം വരാന്‍ അനുവദിയ്ക്കുക.
Post Your Comments