Kerala

നോട്ട് അസാധുവാക്കൽ സെക്കന്റ് ഹാന്‍ഡ് വാഹന വിൽപ്പന കുതിച്ചുയരുന്നു സെന്‍ട്രല്‍ എക്സൈസ് പിന്നാലെ

കൊച്ചി : 500 ,1000 നോട്ടുകൾ കേന്ദ്ര സർക്കാർ അസാധുവാക്കിയ നവംബർ 8നു ശേഷം ഒരു കോടി രൂപയ്ക്ക് മേലേ വരെയുള്ള വിലയ്ക്ക് സെക്കന്റ് ഹാന്റ് വാഹനങ്ങള്‍ വില്‍ക്കുന്നതില്‍ വര്‍ദ്ധനവുണ്ടായതിനെ പറ്റി സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് അന്വേഷണം തുടങ്ങി. കള്ളപ്പണക്കാര്‍ക്ക് പണം വെളുപ്പിക്കുന്നതിനായി സെക്കന്റ് ഹാന്റ് വാഹന ഇടപാടുകാരും സ്ഥാപനങ്ങളും സഹായം ചെയ്തിരിക്കം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

വാഹനങ്ങള്‍ വില്‍പ്പന നടത്തിയതിന്റെയും റീ രജിസ്റ്റര്‍ ചെയ്തതിന്റെയും വിവരങ്ങള്‍ നല്‍കാന്‍ സംസ്ഥാനത്തെ എല്ലാ ആര്‍ടി ഓഫീസിനും ഇതിനോടകം നോട്ടീസ് നൽകിയിട്ടുണ്ട്. നോട്ട് അസാധുവാക്കലിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കാനാണ് വലിയ വിലയുള്ള സെക്കന്റ് ഹാന്റ് വാഹനങ്ങളുടെ വില്‍പ്പനയില്‍ വര്‍ദ്ധനവുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. .

shortlink

Post Your Comments


Back to top button