തിരുവനന്തപുരം : അപ്രതീക്ഷിത ബീപ്പ് ശബ്ദം കേട്ടെന്ന യാത്രക്കാരുടെ അറിയിപ്പിനെ തുടർന്ന് തിരുവനന്തപുരം – ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ അടിയന്തര പരിശോധന. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിൽ സംശയകരമായ വസ്തുക്കളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടാണ് പരിശോധന നടത്തിയതിനാൽ വൈകീട്ട് 5.20 ന് പുറപ്പെടേണ്ട തീവണ്ടി മണിക്കൂറുകള്‍ വൈകിയാണ് പുറപ്പെട്ടത്.
Post Your Comments