Kerala

സഹകരണ ബാങ്കുകളില്‍ അവകാശികളില്ലാതെ കോടികള്‍; വിശദാംശങ്ങള്‍ പുറത്ത്

തിരുവനന്തപുരം: നോട്ടു അസാധുവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ തുടര്‍ന്ന് സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ കള്ളക്കളി പുറത്തുവരുന്നു. പല സഹകരണ സ്ഥാപനങ്ങളിലും കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന വിവരം നേരത്തെ ലഭിച്ചതാണ്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ അവകാശികളില്ലാതെ 81 കോടി രൂപ കിടപ്പുണ്ടെന്നാണ് വിവരം.

കാലാവധി പൂര്‍ത്തിയായി അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഈ പണത്തിന് നിക്ഷേപകരോ അവകാശികളോ വന്നിട്ടില്ല. സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്ക് എന്നിവിടങ്ങളിലാണ് നിക്ഷേപങ്ങള്‍.

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ 50.59 കോടി, അര്‍ബന്‍ സഹകരണ ബാങ്കുകള്‍ 3.79 കോടി, അര്‍ബന്‍ സഹകരണ സംഘങ്ങള്‍ 0.46 കോടി, ജില്ലാ സഹകരണ ബാങ്കുകള്‍ 23.93 കോടി, സംസ്ഥാന സഹകരണ ബാങ്ക് 2.09 കോടി എന്നിങ്ങനെയാണ് കണക്കുകള്‍. ഇത്തരം വിവരങ്ങള്‍ പുറത്തുവന്നിട്ടും കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ സമാഹരിച്ച നിക്ഷേപത്തില്‍നിന്ന് വായ്പാ വിതരണത്തിനും നിയമാനുസൃത കരുതലുകള്‍ സൂക്ഷിക്കാനും വിനിയോഗിച്ചിട്ടുള്ള തുക കൂടാതെ 1161.36 കോടിയുടെ മിച്ച ഫണ്ടാണുള്ളത്. ഈ തുക വിവിധ ബാങ്കുകളിലും സെക്യൂരിറ്റികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ കണക്ക് പരിശോധിക്കുമ്പോള്‍ അഞ്ചു നിക്ഷേപ സമാഹരണ യജ്ഞങ്ങളിലൂടെ 29837.02 കോടി സമാഹരിച്ചു.

സഹകരണ സംഘങ്ങളില്‍ സ്വര്‍ണപ്പണയത്തിന്റെ പേരില്‍ തട്ടിപ്പു നടത്തിയതിന് 610 വ്യാജ പണയവായ്പകളാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ റിപ്പോര്‍ട്ടു ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button