ഡിഗ്‌ബോയി: അസമില്‍ സുരക്ഷാ സൈനികരും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. തീവ്രവാദികളുടെ കുഴിബോംബ് ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. അസമിലെ ടിന്‍സൂകിയ ജില്ലയില്‍ സൈനിക വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ഡിഗ്‌ബോയിയില്‍ വച്ച് പുലര്‍ച്ചെ 5.30 ഓടെയായിരുന്നു ആക്രമണം നടന്നത്. സൈനിക വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ റോഡില്‍ സ്ഥാപിച്ചിരുന്ന കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സൈനിക വാഹനങ്ങള്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയും ചെയ്തു.
Post Your Comments