കള്ളപ്പണവും അഴിമതിയും തടയാനായി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തിന് സോഷ്യൽ മീഡിയയിൽ വൻപിന്തുണ. മോദിയെ പിന്തുണച്ച് കൊണ്ടുള്ള #IAmWithModi എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ വൈറലാകുകയാണ്.
സോഷ്യൽ മീഡിയയിലെ അഭിപ്രായവോട്ടെടുപ്പുകളും നരേന്ദ്രമോദിക്ക് അനുകൂലമാണ്. രാജ്യത്തിന്റെ സാമ്പത്തികമായ ഉന്നമനത്തിന് വേണ്ടി ഏതാനും മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടി വരുന്നതിൽ ബുദ്ധിമുട്ടില്ല എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.
Post Your Comments