
വിശാഖപട്ടണം:കേരളത്തിലെ തെരുവ് നായ പ്രശ്നം കൊടുമ്പിരികൊള്ളുമ്പോൾ ഓരു തെരുവ് നായ വിശാഖപട്ടണത്ത് ചരിത്രം കുറിച്ചിരിക്കുകയാണ്.കേരളത്തിലേതുപോലെ ആരെയും കടിച്ചല്ല തെരുവ് നായ ചരിത്രം കുറിച്ചത്.ഇന്ത്യ-ഇംഗ്ലണ്ട് മത്സരം നിര്‍ത്തിവെക്കാന്‍ കാരണക്കാരനായി എന്ന ചരിത്രനേട്ടമാണ് തെരുവ് നായക്കുള്ളത്. .ഗ്രൗണ്ടില്‍ നായ ഇറങ്ങിയത് മൂലം മുമ്പും കളി തടസ്സപ്പെട്ടിടുണ്ടെങ്കിലും ആദ്യമായാണ് മത്സരം നിര്‍ത്തി പിരിയേണ്ടി വന്നത്.
വിരാട് കോഹ്ലിയും ചേതേശ്വര്‍ പൂജാരയും ബാറ്റ് ചെയ്യുമ്പോഴാണ് നായ ഗ്രൗണ്ടില്‍ എത്തിയത്. നായയെ ഓടിക്കാന്‍ ആദ്യം ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബോര്‍ഡ് ചെറിയ ശ്രമങ്ങളൊക്കെ നടത്തിയെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു.പിന്നെ ഗ്രൗണ്ട് സ്റ്റാഫെത്തി ഓടിച്ചെങ്കിലും നായ വീണ്ടുമെത്തിയതോടെ ഗ്യാലറികളില്‍ ആരവങ്ങള്‍ ഉയര്‍ന്നു.നായ സുരക്ഷാ ജീവനക്കാര്‍ക്ക് പിടികൊടുക്കാതെ ഗ്രൗണ്ട് വലം വെച്ച് ഓടാന്‍ തുടങ്ങിയതോടെ കളി നിർത്താൻ അമ്പയര്‍ തീരുമാനിക്കുകയായിരുന്നു.
https://youtu.be/_wHwT5_Akgg
Post Your Comments