IndiaCrime

ചിക്കന്‍ കറിക്ക് രുചിയില്ല; യുവാവ് രണ്ട് ആണ്‍മക്കളെ കൊലപ്പെടുത്തി!

ബെംഗളൂരു: അച്ഛനമ്മമാരുടെ ക്രൂരതയ്ക്ക് ബലിയാടാകുന്നത് പലപ്പോഴും സ്വന്തം മക്കള്‍ തന്നെയാണ്. സമാനമായ സംഭവം നടന്നത് ബെംഗളൂരുവിലാണ്. ചിക്കന്‍ കറിക്ക് എരിവ് പോരെന്ന് പറഞ്ഞ് ഭാര്യയുമായി വഴക്കിട്ട യുവാവ് രണ്ട് ആണ്‍മക്കളെയും കൊലപ്പെടുത്തുകയായിരുന്നു. യുവാവ് മക്കളെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു.

അക്രമം നടത്തിയ യുവാവ് ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള തെരച്ചിലിലാണ് പോലീസ്. പ്ലംബര്‍ ജോലി നോക്കുന്ന സതീശ് ആണ് അഞ്ച് വയസും നാല് വയസും പ്രായമുള്ള മക്കളെ കൊന്നത്. ഏഴ് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടക്കുന്നത്. മദ്യപിച്ചെത്തുന്ന സതീശ് ഭാര്യയുമായി എന്നും വഴക്കിടാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു.

ചിക്കന്‍ കറി ഒന്നുകൂടി പാചകം ചെയ്യണമെന്നാണ് ഇയാള്‍ ഭാര്യയോട് ആവശ്യപ്പെട്ടത്. എന്നാല്‍ രാത്രി ഏറെ വൈകിയെന്നും തനിക്ക് നല്ല ക്ഷീണമുണ്ടെന്നും ജ്യോതി സതീശിനോട് പറഞ്ഞു. പിന്നീട് ഇരുവരും തമ്മില്‍ അടിയായി. രാവിലെ സ്വബോധം വന്നപ്പോഴാണ് സതീശ് മക്കളെ കൊല്ലുന്നത്. സതീശ് അംഗണവാടിയിലായിരുന്ന കുട്ടികളെ വിളിച്ചുകൊണ്ടുവന്ന് കഴുത്തുഞെരിച്ചും തലയ്ക്കടിച്ചും കൊലപ്പെടുത്തുകയായിരുന്നു.

കുട്ടികളെ വിളിച്ചുകൊണ്ടുവരാന്‍ അംഗണവാടിയില്‍ ചെന്ന ജ്യോതിയോട് കുട്ടികള്‍ പോയെന്ന് പറയുകയും തിരിച്ച് വീട്ടിലെത്തിയപ്പോള്‍ ഞെട്ടിപ്പിക്കുന്ന കാഴ്ച കാണുകയുമായിരുന്നു. രക്തത്തില്‍ കുളിച്ചു കിടക്കുന്ന മക്കളെയാണ് ജ്യോതി കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button