തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയുടേയും ആര്‍എസ്‌എസിന്റെയും വളർച്ചയിൽ ഭയന്ന് പാര്‍ട്ടിയെയും സംഘടനയെയും രാഷ്ട്രീയമായി സജ്ജമാക്കാൻ സിപിഎം തയ്യാറെടുക്കുന്നു.കൊല്‍ക്കത്തയില്‍ ചേര്‍ന്ന ദേശീയ പ്ലീനത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായിരിക്കുന്നത്.ബിജെപിയുടെ കേരളത്തിലെ അധിനിവേശം ജനുവരിയില്‍ ചേര്‍ന്ന ദേശീയ പ്ലീനത്തിലും ചർച്ചാ വിഷയമായിരുന്നു.ബി ജെ പി യുടെ കേരളത്തിലെ ഇടപെടൽ ഗൗരവത്തോടെ കാണണമെന്നും അന്ന് അഭിപ്രായം ഉയർന്നിരുന്നു .
എന്നാൽ അതിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാനായത് സിപിഎമ്മിനെ കൂടുതൽ ആശങ്കയിലാക്കി എന്ന് വേണം കരുതാൻ. കേരളത്തിൽ അക്കൗണ്ട് തുറന്നതോടെ ആർ എസ് എസും, ബി ജെ പിയും കേരളത്തിൽ കൂടുതൽ ശക്തി കേന്ദ്രങ്ങളാകുമെന്നും പാർട്ടിക്കെതിരെ ബി ജെ പി സംഘടനാ ശക്തി തിരിയുമെന്ന വിലയിരുത്തലാണ് സി പി എമ്മിനുള്ളത്.ഇതിന്റെ അടിസ്ഥാനത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങൾ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കാനാണ് സി പി എമ്മിന്റെ തീരുമാനം.ദേശീയതല ശരാശരിയെക്കാള്‍ മെച്ചമാണു കേരളത്തിലെ പാര്‍ട്ടി അംഗങ്ങളില്‍ ഈ വിഭാഗങ്ങള്‍ക്കുള്ള പ്രാതിനിധ്യം. എന്നാൽ അവരിൽ കൂടുതൽ സ്വാധീനം ചെലുത്താനുള്ള തീരുമാനത്തിലാണ്.കൂടാതെ വനിത- യുവജന കേഡര്‍മാരെയും കൂടുതലായി വളര്‍ത്തിയെടുക്കും. പാര്‍ട്ടി അംഗസംഖ്യയില്‍ മോശമല്ലാത്ത പ്രാതിനിധ്യം ഇവര്‍ക്കുണ്ടെങ്കിലും ഘടകങ്ങളില്‍ കുറവാണ് എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്.ഇതേ തുടർന്ന് ജില്ലാ കമ്മിറ്റികളില്‍ വനിതകള്‍ക്കു ക്വോട്ട നിശ്ചയിച്ചേക്കാനും തീരുമാനമുണ്ട്.അതെ സമയം പാർട്ടിയിലെ വിഭാഗീയതയും ദേശീയ പ്ലീനത്തിൽ ഉന്നയിച്ചിട്ടുണ്ട്.
Post Your Comments