NewsInternational

വിസ വ്യവസ്ഥയില്‍ അടിമുടി മാറ്റം : മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് തിരിച്ചടി

മെല്‍ബണ്‍:• ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിദേശത്തുനിന്ന് ജോലിക്കെത്തുന്നവരെ പ്രതികൂലമായി ബാധിക്കുംവിധം ആസ്‌ട്രേലിയ വിസ നിയമം ഭേദഗതി ചെയ്തു. ഭേദഗതിയനുസരിച്ച് 457 വിസയില്‍ എത്തുന്ന വിദേശികള്‍ കാലാവധി കഴിഞ്ഞാല്‍ 60 ദിവസം കൂടി മാത്രമേ രാജ്യത്തു തങ്ങാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതുവരെ കാലാവധി കഴിഞ്ഞാലും 90 ദിവസംകൂടി തുടരാന്‍ അനുവദിച്ചിരുന്നു. 457 വിസയുടെ കാലാവധി നാലുവര്‍ഷമാണ്.
ഇത്തരം വിസയില്‍ എത്തി ജോലിയില്‍ നിന്നു വിരമിച്ചശേഷം പുതിയ ജോലിക്കായി ശ്രമിക്കുന്നത് തടയാനാണ് നിയമഭേദഗതി. നാട്ടുകാര്‍ക്ക് ജോലിക്കുവേണ്ടി വിദേശികളുമായി മത്സരിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ഇമിഗ്രേഷന്‍ വിഭാഗം മന്ത്രി പീറ്റര്‍ ഡട്ടന്‍ പറഞ്ഞു.
പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള ജോലികളില്‍ നാട്ടുകാര്‍ ആവശ്യത്തിന് ഇല്ലാതെ വരുമ്പോഴാണ് 457 വിസ അനുവദിക്കുക. വിദഗ്ധ ഡോക്ടര്‍മാര്‍ മുതല്‍ പാചകക്കാര്‍ വരെ ഈ ഗണത്തില്‍ വരും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ വിസ നല്‍കിയത് പാചകക്കാര്‍ക്കാണ്. ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ ജോലിക്കാര്‍ എത്തുന്നത് ഇന്ത്യയില്‍ നിന്നാണ്26.8%. ബ്രിട്ടനില്‍ നിന്ന് 15%പേര്‍. ചൈനയില്‍ നിന്ന് 6.6% പേരും ജോലി തേടിയെത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button