ആലപ്പുഴ : നോട്ട് പിന്‍ വലിക്കല്‍ കേന്ദ്ര സര്‍ക്കാരിന്റെ ധീരമായ കാല്‍വെയ്പാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാജ്യത്തിന്റെ സമ്പദ്ഘടനയാകെ ഉടച്ചു വാര്‍ക്കുന്നതിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സൂക്ഷ്മവും ജാഗ്രത നിറഞ്ഞതും രഹസ്യ സ്വഭാവത്തോടും കൂടിയ ഈ യുദ്ധം ഇന്ത്യന്‍ സാമ്പത്തിക മേഖലയെ കടന്നാക്രമിച്ചവര്‍ക്കെതിരെയുള്ള മിന്നലാക്രമണം തന്നെയായിരുന്നു. ഫേസ് ബുക്ക്പോസ്റ്റിലൂടെയാണ് കേന്ദ്ര സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് വെള്ളാപ്പള്ളി രംഗത്തുവന്നത്.
വ്യക്തമായ ലക്ഷ്യത്തോടെ നോട്ട് പിന്‍വലിക്കല്‍ നടപ്പിലാക്കിയപ്പോള്‍ ഭീകര പ്രവര്‍ത്തനം, കള്ളപ്പണം, കള്ളനോട്ട്, നികുതി വെട്ടിപ്പ്, ഹവാല ഇടപാടുകള്‍, അഴിമതി എന്നിവയ്‌ക്കെതിരെയുള്ള ശക്തമായ പ്രഹരമായി തീര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാറു മാസക്കാലമായി അതീവ പ്രാധാന്യമുള്ള ഈ സര്‍ക്കാര്‍ രഹസ്യം ചോര്‍ന്നുപോകാതെ സൂക്ഷിക്കാനും സമയബന്ധിതമായി നടപ്പിലാക്കാനും കഴിഞ്ഞു എന്നുള്ളത് നരേന്ദ്രമോദി സര്‍ക്കാരിനെ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമാക്കിയിരിക്കുന്നു. ഒരു രാജ്യത്തെ ജനങ്ങള്‍ക്ക് ഭരണാധികാരികളില്‍ പ്രതീക്ഷയും സ്വപ്നവും കാണണമെങ്കില്‍ ഭരണാധികാരികള്‍ക്ക് പിഴയ്ക്കാത്ത ലക്ഷ്യബോധവും ശക്തമായ നിര്‍വഹണപാടവവും ഉണ്ടായിരിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments