തൊടുപുഴ● തൊടുപുഴ എസ്.ഐ അപമര്യാദയായി പെരുമാറിയെന്നും മുറിയിലേക്ക് ക്ഷണിച്ചുവെന്നും ആരോപണവുമായി രംഗതെത്തിയ യുവതിയുടെ ആരോപണങ്ങള്‍ പൊളിയുന്നു. തൊടുപുഴയിലെ കടയില്‍ മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാനെത്തിയപ്പോള്‍ കടുയടമ അപമര്യാദയായി പെരുമാറിയെന്നാണ് വീട്ടമ്മ ഉന്നയിച്ച ആരോപണം. തുടര്‍ന്ന് പരാതിയുമായി സ്റ്റേഷനില്‍ എത്തിയപ്പോള്‍ എസ്.ഐയും അപമര്യാദയായി പെരുമാറിയെന്നും യുവതി ആരോപിച്ചിരുന്നു.
എന്നാല്‍ യുവതിയുടെ വാദത്തിന് ഘടകവിരുദ്ധമാണ് തൊടുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന് പുറത്തുവിട്ട കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍. കടയുടമ അപമര്യാദമയായി പെരുമാറിയിട്ടില്ലെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. വീട്ടമ്മയുടെ ഭര്‍ത്താവും കടയുടമയും തമ്മിലുള്ള വാക്കുതര്‍ക്കം മാത്രമാണ് ദൃശ്യങ്ങളില്‍ ഉള്ളതെന്നും അവര്‍ വ്യക്തമാക്കി. പോലീസ് നടത്തിയ പ്രഥമികാന്വേഷണത്തിലും യുവതിയുടെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞിരുന്നു.
പരാതിയുമായി സ്റ്റേഷനില്‍ എത്തിയപ്പോള്‍ എസ്.ഐ അശ്ലീലമായി സംസാരിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം. ഭര്‍ത്താവിനെ മര്‍ദ്ദിച്ചെന്നും ആരോപിച്ചിരുന്നു. എന്നാല്‍ യുവതിയുടെ ഈ ആരോപണവും തെറ്റാണെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
യുവതിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ഭര്‍ത്താവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് എസ്.ഐ നല്കിയ വിശദീകരണം. സ്റ്റേഷനില്‍ കയറി എസ്.ഐ ബഹളം വെയ്ക്കുകയായിരുന്നു എന്നും കുഴഞ്ഞുവീണ ഭര്‍ത്താവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ താന്‍ സഹായിക്കുകയായിരുന്നുവെന്നും എസ്.ഐ പറയുന്നു.
അതേസമയം, യുവതി ഇപ്പോഴും ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇതുസംബന്ധിച്ച് യുവതി മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments