Uncategorized

സംസ്ഥാനത്തെ എ.ടി.എമ്മുകള്‍ കാലിയക്കുന്നത് കമ്മ്യൂണിസ്റ്റുകാര്‍- ടി.ജി മോഹന്‍ദാസ്

കൊച്ചി● സംസ്ഥാനത്തെ എ.ടി.എമ്മുകള്‍ കാലിയക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണെന്ന് ബി.ജെ.പി നേതാവ് ടി.ജി മോഹന്‍ദാസ്‌. അഞ്ചും ആറും കാർഡും പോക്കറ്റിലിട്ട് കണ്ട എറ്റിഎമ്മെല്ലാം കമ്മ്യൂണിസ്റ്റുകൾ കാലിയാക്കാൻ ശ്രമിക്കുന്നുവെന്നാണ് മോഹന്‍ദാസ് പറയുന്നത്. ട്വിറ്ററിലാണ് മോഹന്‍ദാസിന്റെ പരാമര്‍ശം.

തോമസ് ഐസക്കും ചാനലുകളും ചേർന്ന് ആളുകളെ ഭീഷണിപ്പെടുത്തി എ ടി എമ്മിലേക്ക് ഓടിക്കുകയായിരുന്നുവെന്നും മോഹന്‍ദാസ് ആരോപിക്കുന്നു.

കള്ളുകട, റെയില്‍വേ സ്റ്റേഷൻ, സിനിമ, റേഷൻ കാർഡ്, വോട്ട് – ഇതൊന്നും ക്യൂ അല്ലേ? എടിഎമ്മിനു മുമ്പിൽ മാത്രം ബോധക്കേട് വരുന്നതോ വരുത്തുന്നതോ?
ഒന്നു തിരിഞ്ഞു നോക്കൂ. എടിഎമ്മില്ല. ബാങ്ക് രണ്ടു മണിവരെ മാത്രം. അന്നു നമ്മൾ എന്തുചെയ്തു? തൂങ്ങിച്ചത്തോ? ഇല്ലല്ലോ? -എന്നും മോഹന്‍ദാസ് ചോദിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button