IndiaNews

നോട്ട് അസാധുവാക്കിയത് മൂന്നു ദിവസത്തിനകം പിന്‍വലിക്കണം: മമത, കേജ്‍രിവാള്‍ റാലിയിലെ പോസ്റ്ററുകൾ വലിച്ചു കീറി വ്യാപാരികൾ

 

ന്യൂഡല്‍ഹി : 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ മൂന്നു ദിവസത്തിനുള്ളില്‍ പിന്‍വലിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളുംആവശ്യപ്പെട്ടു.നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം പിന്‍വലിക്കുന്നതു വരെ പ്രതിഷേധം തുടരുമെന്നും ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ ഇരു നേതാക്കളും വ്യക്തമാക്കി.

സര്‍ക്കാര്‍ രാജ്യത്തെ വില്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മമത ആരോപിച്ചു.മദ്യവ്യവസായി വിജയ് മല്യയെ രാജ്യത്തുനിന്നു പുറത്തുപോകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായിച്ചെന്നായിരുന്നു പിന്നീട് സംസാരിച്ച കേജ്‍രിവാളിന്റെ ആരോപണം.മോഡി വിരുദ്ധ റാലിയുടെ പോസ്റ്ററുകൾ വലിച്ചു കീറി വ്യാപാരികൾ റാലിക്കെതിരെ പ്രതിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button