ന്യൂ ഡൽഹി : ആവശ്യത്തിന് നോട്ടുകൾ വിപണിയിൽ ലഭ്യമാണ് അതിനാൽ ജനങ്ങൾ ഒരു തരത്തിലും പരിഭ്രാന്തരാകേണ്ടതില്ലെന്നും. നോട്ടിന് ക്ഷാമം ഉണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരത്താനോ നോട്ടുകൾ പൂഴ്ത്തി വയ്ക്കാനോ ശ്രമിക്കരുത് എന്നും റിസർവ് ബാങ്ക് അഭ്യർത്ഥിച്ചു. അസാധുവായ 500, 1000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിന്ന് മാറുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയെന്നും റിസർവ് ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു.
നോട്ടുകൾക്ക് ക്ഷാമം ഉള്ളതിനാലാണ് അസാധുവായ നോട്ടുകൾ മാറ്റി വാങ്ങുന്നതിനുള്ള പരിധി 4500 രൂപയിൽ നിന്നും നാളെ മുതൽ 2000 രൂപയാക്കി കേന്ദ്ര സർക്കാർ നിജപ്പെടുത്തിയെന്ന അഭ്യൂഹങ്ങൾ പരന്നതിനാലാണ് റിസർവ് ബാങ്ക് വിശദീകരണവുമായി രംഗത്ത് വന്നത്. കൂടുതൽ പേർക്ക് പണം മാറ്റി വാങ്ങുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ നിയന്ത്രണം കൊണ്ടു വന്നതെന്ന് കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു.
Post Your Comments