പഴയ ചിത്രങ്ങൾ കൂടുതൽ പുതുമയോടെ വീണ്ടെടുക്കാൻ ഗൂഗിൾ ഫോട്ടോസ്‌കാൻ വരുന്നു..ഗൂഗിള്‍ പുതുതായി അവതരിപ്പിച്ച ഗൂഗിള്‍ ഫോട്ടോസ്‌കാന്‍ ആപ്പ് മുഖേന, ഇനി ഏത് സ്ഥിതിയിലുള്ള ഫോട്ടോകളും ക്ലാരിറ്റി വീണ്ടെടുത്ത് ഡിജിറ്റല്‍വത്ക്കരിക്കാന്‍ സാധിക്കുന്നതാണ്.പഴയ ഫോട്ടോകളെ ക്ലിക്ക് ചെയ്താല്‍ ചിത്രം ശരിയായ രീതിയില്‍ വീണ്ടെടുക്കപ്പെടണമെന്നില്ല. പഴയ ഫോട്ടോകളെ വീണ്ടെടുക്കണമെങ്കില്‍ ലൈറ്റിങ്ങ്, ഗ്ലെയറിങ്ങ് മുതലായ ഘടകങ്ങള്‍ നിര്‍ണായകമാണ്. ഇവിടെയാണ് ഗൂഗിള്‍ ഫോട്ടോസ്‌കാനിന്റെ പ്രാധാന്യം.
അതേസമയം ഫോട്ടോസ്‌കാന്‍ എന്ന ആശയം വളരെ സിമ്പിളായാണ് ഗൂഗിള്‍ അവതരിപ്പിച്ചിട്ടുള്ളത്. ഒറ്റ ക്ലിക്കില്‍ നാല് ചിത്രങ്ങളാണ് ഫോട്ടോസ്‌കാനില്‍ എടുക്കുക. തുടര്‍ന്ന് ഈ നാല് ചിത്രങ്ങളും സംയോജിപ്പിച്ചാണ് ഗൂഗിള്‍ ഫോട്ടോസ്‌കാന്‍ പ്രവര്‍ത്തിക്കുക.കൂടാതെ ഫോട്ടോകളിൽ ചെറിയ മാറ്റങ്ങളും ഗൂഗിൾ നടത്തും.മങ്ങിയ ഭാഗങ്ങളില്‍ അതത് നിറം നല്‍കും, ഫോട്ടോയുടെ ഏതേലും വശം ഒടിഞ്ഞതായാണ് ചിത്രത്തില്‍ ലഭിക്കുന്നതെങ്കില്‍ അത് ശരിയാക്കും തുടങ്ങിയ കാര്യങ്ങൾ ഗൂഗിൾ ഫോട്ടോസ്‌കാനിലൂടെ ചെയ്യാൻ കഴിയുന്നതാണ്.യുണീക്ക് ന്യൂ ലുക്ക്, അഡ്വാന്‍സ്ഡ് എഡിറ്റിങ്ങ് ടൂള്‍ എന്നിങ്ങനെയുള്ള മൂന്ന് വിധത്തിലാണ് ഫോട്ടോസ്‌കാനിനെ ഉപയോഗിക്കാന്‍ സാധിക്കുക. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ ഗൂഗിള്‍ ഫോട്ടോസ്‌കാന്‍ ലഭ്യമാണ്.
Post Your Comments