KeralaNews

നാട്ടുകാര്‍ക്ക് അത്ഭുതം; കടലില്‍ നിന്നൊരു അതിഥി കനാലില്‍; വീഡിയോ കാണാം

വൈപ്പിൻ: കൊച്ചിയിൽ കടൽ കടന്നൊരു ഡോൾഫിൻകുട്ടി എത്തിയിരിക്കുകയാണ്. കടൽ കടന്ന് കായലിലൂടെയാണ് ഡോൾഫിൻ കനാലിലെത്തിയത്. കനാലിൽ നീന്തിത്തുടിക്കുന്ന ഡോൾഫിൻ നാട്ടുകാർക്ക് അത്ഭുതമായി. വൈപ്പിനടുത്ത് നായരമ്പലം പുത്തൻതോട്ടിലാണ് ഇന്നലെ രാവിലെ ഡോൾഫിൻ പ്രത്യക്ഷപ്പെട്ടത്. തോട്ടിലൂടെ നീന്തിയ ഡോൾഫിനെ കാണാൻ നിരവധി നാട്ടുകാരാണ് തോട്ടിൻകരയിൽ തടിച്ചുകൂടിയത്. കനാലിലൂടെ ഡോൾഫിൻ അങ്ങോട്ടും ഇങ്ങോട്ടും നീന്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. പക്ഷെ ഏറെ നേരത്തിനു ശേഷം ഡോൾഫിനെ കാണാതാകുകയും ചെയ്തു.

ഡോൾഫിൻ കനാലിലെത്തിയ വിവരം അറിഞ്ഞ് ഇടപ്പള്ളിയിൽ നിന്നു സാമൂഹിക വനവത്കരണ വിഭാഗം ഉദ്യോഗസ്ഥരും എത്തിയിരുന്നു. ആദ്യം നായരമ്പലം പുത്തൻതോട് ഭാഗത്തു കണ്ടെത്തിയ ഡോൾഫിനെ പിന്നെ കണ്ടില്ല. പിന്നീട് അൽപനേരത്തിനു ശേഷം ഞാറയ്ക്കൽ ബന്തർ കനാലിൽ പൊങ്ങി. തുടർന്ന് വലയും മറ്റും ഉപയോഗിച്ച് പിടിച്ച ഡോൾഫിനെ നാട്ടുകാരാണ് തിരികെ കടലിലേക്ക് വിട്ടത്. ജയ്ഹിന്ദ് കടപ്പുറത്തെത്തിച്ച് കടലിലേക്ക് ഇറക്കിവിടുകയായിരുന്നു.

സാധാരണഗതിയിൽ തീരക്കടലിലും അഴിമുഖത്തുമാണ് ഡോൾഫിനുകളെ കണ്ടുവരുന്നത്. ഇവ അപൂർവമായി മാത്രമേ പുഴയിലേക്കു കടക്കാറുള്ളു. അതും വേലിയേറ്റ സമയങ്ങളിൽ മാത്രം. ഇപ്പോഴത്തെ ശക്തമായ വേലിയേറ്റത്തിൽ പെട്ട് എത്തിയതാവാമെന്നാണ് സൂചന. രോഗം ബാധിച്ചോ പ്രായാധിക്യം മൂലമോ ഇത്തരത്തിൽ ദിശ തെറ്റിയെത്താനും സാധ്യതയുണ്ടെന്നു പറയപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button