NewsInternational

മനുഷ്യനെ കൊല്ലുന്ന വൈറസ് ഭൂമിയില്‍ : മനുഷ്യന്റെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞു : മുന്നറിയിപ്പ് നല്‍കി ശാസ്ത്രലോകം

കാലിഫോര്‍ണിയ : ഭൂമിയില്‍ മനുഷ്യന്റെ ആയുസ്സ് ഇനി ആയിരം വര്‍ഷത്തില്‍ താഴെ മാത്രമെന്ന് വിഖ്യാത ശാസ്ത്രഞ്ന്‍ സ്റ്റീഫന്‍ ഹോക്കിന്‍സ്. മനുഷ്യന് ഇനി അധികകാലം ഭൂമിയില്‍ പിടിച്ച് നില്‍ക്കാനാകില്ലെന്നും അത്‌കൊണ്ട് തന്നെ സ്ഥിരമായി ബഹിരാകാശത്തേക്ക് പോകാന്‍ നാം ശീലിക്കണമെന്നുമാണ് ശാസ്ത്രകാരന്റെ പക്ഷം.ഒരു ആണവ യുദ്ധമോ, വൈറസ് ആക്രമണമോ പോലെയുള്ള മനുഷ്യ നിര്‍മ്മിത ദുരന്തം തന്നെയാകാം ലോകത്തിന്റെ അവസാനത്തിലേക്ക് നയിക്കുകയെന്നും അദ്ദേഹം ഓക്‌സ്‌ഫോര്‍ഡില്‍ പറഞ്ഞു.

നിറഞ്ഞ് കവിഞ്ഞ സദസ്സിനെ അദ്ദേഹം അഭിസംബോദന ചെയ്തപ്പോള്‍ നിറഞ്ഞ കൈയടിയോടെയാണ് അദ്ദേഹത്തെ സദസ്സ് ആദരിച്ചത്. ഒരു മണിക്കോരോളം അദ്ദേഹം ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ബഹിരാകാശത്തേക്കുള്ള യാത്ര തന്നെയാണ് ഇപ്പോള്‍ താന്‍ ഏറ്റവും അധികം ചിന്തിക്കുന്ന കാര്യമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 50 വര്‍ഷംകൊണ്ട് ലോകത്തിന് വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ ലോകത്തിന് എളിയ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button