തിരുവനന്തപുരം ; ഈ അധ്യയന വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷ പ്രഖ്യാപിച്ചു.മാര്‍ച്ച് എട്ടു മുതല്‍ 27 വരെയാണ് പരീക്ഷ തീരുമാനിച്ചിരിക്കുന്നത്.
ടൈംടേബിള്‍ ഇപ്രകാരമാണ്.
മാര്‍ച്ച് 8: മലയാളം, ഒന്നാം ഭാഷ പാര്‍ട്ട് വണ്‍
മാര്‍ച്ച് :9 മലയാളം, ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്
മാര്‍ച്ച് 13: ഇംഗ്ലീഷ്
മാര്‍ച്ച് 14: ഹിന്ദി
മാര്‍ച്ച് 16: ഫിസിക്സ്
മാര്‍ച്ച് 20: കണക്ക്
മാര്‍ച്ച് 22: കെമിസ്ട്രി
മാര്‍ച്ച് 23: ബയോളജി
മാര്‍ച്ച് 27 സോഷ്യല്‍ സയന്‍സ്
മാര്‍ച്ച് 31നു സ്കൂള്‍ അടയ്ക്കും.
കറന്‍സി ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ എസ്‌എസ്‍എല്‍സി പരീക്ഷാ ഫീസ് തുടര്‍ന്നും സ്വീകരിക്കാന്‍ തീരുമാനിച്ചു.പത്താം ക്ലാസില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ മാത്രമേ എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം നടത്താന്‍ പാടുള്ളൂവെന്നും തീരുമാനിച്ചിട്ടുണ്ട്.മോഡല്‍ പരീക്ഷ ഫെബ്രുവരി 13 മുതല്‍ 21 വരെയാണ്. ഐടി പരീക്ഷ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് രണ്ടു വരെ നടത്തും. പത്താം ക്ലാസ് ഒഴികെയുള്ള ക്ലാസുകളിലെ പരീക്ഷ മാര്‍ച്ച് 1, 2, 3, 6, 28, 29, 30 തീയതികളില്‍ നടത്തും.പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തീരുമാനങ്ങൾ.
Post Your Comments