പത്തനംതിട്ട: നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ ശബരിമല ഭക്തര്‍ ബുദ്ധിമുട്ടുമെന്ന് ആശങ്ക വേണ്ട. എല്ലാവിധ സജ്ജീകരണങ്ങളും സന്നിധാനത്ത് ഒരുക്കുമെന്ന് ശബരിമല ദേവസ്വം ബോര്‍ഡ്. അരവണ വാങ്ങുന്നതിന് ഭക്തര്‍ക്ക് എടിഎം കാര്‍ഡ് ഉപയോഗിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടന്ന് ദേവസ്വം ബോര്‍ഡ് ചെയര്മാന് പ്രയാര്‍ ഗോപാലകൃഷ്ണന് ഓണ്‍ലൈന്‍ മാധ്യമത്തോട് പറയുന്നു.
ധനലക്ഷ്മി ബാങ്കുമായി സഹകരിച്ചാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അയ്യപ്പ ഭക്തരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഇങ്ങനെയൊരു സംവിധാനം ഒരുക്കുന്നത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തും. ഇതിന് ഐഡി കാര്‍ഡ് ഉണ്ടായാല്‍ മാത്രം മതി.
ഇതിനായി സന്നിധാനത്തും പമ്പയിലും പ്രത്യേക കൗണ്ടറുകള്‍ സ്ഥാപിക്കും. ആവിശ്യത്തിന് ചില്ലറയില്ലാത്തതിനാല്‍ ഭക്ഷണം കഴിക്കാനും വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാനും ബുദ്ധിമുട്ടുന്ന ഭക്തരെ സഹായിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടന്നും പ്രയാര്‍ ഗോപാലകൃഷ്ണന് വ്യക്തമാക്കി.
Post Your Comments