Gulf

പ്രവാസികള്‍ക്ക് സന്തോഷം പകരുന്ന തീരുമാനവുമായി സൗദി

റിയാദ് : സൗദി അറേബ്യയിൽ നിന്ന് നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തില്ലെന്ന് സൗദി അറേബ്യൻ മോണിറ്ററി ഏജന്‍സി ഗവര്‍ണര്‍ ഡോ.അഹമ്മദ് ബിന്‍ അബ്ദുല്‍കരീം അല്‍ ഖുലൈഫി അറിയിച്ചു. രാജ്യത്തെ ധനസ്ഥിതി പൂർണ്ണമായും വ്യക്തമാക്കുന്ന സാമയുടെ 52മത് വാർഷിക റിപ്പോര്‍ട്ട് സല്‍മാന്‍ രാജാവിന് സമർപ്പിച്ച ശേഷം വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകായായിരുന്നു സാമ ഗവർണർ.

വിദേശ തൊഴിലാളികളുടെ എണ്ണത്തിലുള്ള വര്‍ധനവ് സ്വദേശികള്‍ക്ക് പണം വളരെ കൂടാൻ പ്രധാന കാരണമായെന്നും  സാമ ഗവര്‍ണര്‍ പറഞ്ഞു. സൽമാൻ രാജാവിന്‍റെ ചിത്രം അടങ്ങിയ പുതിയ നോട്ടുകൾ വൈകാതെ പുറത്തിറക്കും എന്നാൽ ആയിരം റിയാലിന്‍റെ പുതിയ നോട്ടു പുറത്തിറക്കില്ല എന്ന്‍ സാമ ഗവർണർ വ്യക്തമാക്കി.

കൂടാതെ പുതിയ നാണയങ്ങള്‍ പുറത്തിറക്കുമ്പോള്‍ ഡോളറുമായുള്ള സൗദി റിയാലിന്‍റെ വിനിമയ മൂല്യത്തിൽ മാറ്റം വരുത്തില്ല. സൗദി റിയാലിനെയും അമേരിക്കന്‍ ഡോളറിനെയും സ്ഥിര വിനിമയ നിരക്കിൽ ബന്ധിപ്പിച്ച നടപടി തുടരുമെന്നും ഡോ.അഹമ്മദ് അല് ഖുലൈഫി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button