ജപ്പാൻ: രണ്ടു ദിവസം മുന്‍പു ജപ്പാനിലെ തിരക്കേറിയ നഗരമധ്യത്തില്‍ വലിയ ഒരു കുഴി രൂപപ്പെട്ടത് വലിയ വാർത്തയായിരുന്നു.സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തിന്റെ ഭാഗമായാണ് പെട്ടന്ന് റോഡില്‍ ഈ കുഴി രൂപം കൊണ്ടത് എന്ന് വരെ റിപ്പോര്‍ട്ട് വന്നിരുന്നു.ജപ്പാനിലെ ഫുകോകയിലെ റെയില്‍വെ സ്റ്റേഷന് സമീപം അഞ്ചു വരി പാതയാണ് നടുവെ പിളര്‍ന്ന് മാറിയത്.30 മീറ്റര്‍ നീളവും 15 മീറ്റര്‍ ആഴവും ഉണ്ടായിരുന്ന വലിയ കുഴി വെറും രണ്ടു ദിവസം കൊണ്ട് ജപ്പാന്‍ പഴയപോലെയാക്കി.
റോഡ് ഇടിഞ്ഞുതാഴുന്നത് കണ്ടതോടെ വാഹനങ്ങള്‍ നിറുത്തിയതോടെ കാര്യമായ അപകടമുണ്ടായില്ല. സമീപത്തായി സ്ബ്‌വേ നിര്‍മാണം നടക്കുന്നുണ്ട്. ഇതാകാം അപകടത്തിനു കാരണമെന്നാണ് അധികൃതരുടെ നിഗമനം..എന്തായാലും ഇത്ര കുറഞ്ഞ സമയം കൊണ്ട് ഇത്രയും വലിയ ഗര്‍ത്തം അടച്ചു റോഡ് സഞ്ചരയോഗ്യം ആക്കിതീര്‍ത്ത ജപ്പാന്റെ ടെക്‌നിക്കിനെ സമ്മതിച്ചേ പറ്റൂ.ഈ ടെക്‌നിക് നമ്മുടെ കേരളത്തിൽ കൂടി വന്നിരുന്നെങ്കിൽ നമ്മുടെ പൊട്ടിപൊളിഞ്ഞ റോഡുകളും എന്നേ നന്നാകുമായിരിന്നു.
Post Your Comments