ടോക്യോ: ജപ്പാനിലെ ടോക്യോ നഗരത്തിലെ ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.എന്തിനെന്നല്ലേ അരമണിക്കൂറലധികം നേരം ഒരു യുവതിയുടെ കാലില്‍ നക്കുകയും കടിക്കുകയും ചെയ്തതിന് .അകിര നിഷിയാമ എന്ന 56-കാരനാണ് ഈ വിചിത്ര കുറ്റത്തിന് പോലീസ് പിടിയിലായത്.തന്റെ കാറിന്റെ ബ്രേക്കിംഗ് സിസ്റ്റം പരിശോധിക്കാന്‍ സഹായിക്കാനായി 20 വയസോളം പ്രായമുള്ള യുവതിയോട് ഇയാള്‍ കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കാനായി ആവശ്യപ്പെട്ടു. തുടർന്ന് ഇയാള്‍ യുവതിയുടെ വലതുകാലില്‍ കടന്നു പിടിക്കുകയും ചെരിപ്പ് ഊരിക്കളഞ്ഞ ശേഷം, നഗ്നമായ ഉള്ളംകാലില്‍ നക്കുകയുമായിരിന്നു.കണങ്കാലില്‍ പിടിച്ചിരുന്നതിനാല്‍ യുവതിയ്ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്നും പോലീസ് പറയുന്നു.
അരമണിക്കൂറോളം കാലില്‍ നക്കുകയും അതിന് ശേഷം പിന്കാലില് പല്ലുപയോഗിച്ച കടിക്കുകയും ചെയ്ത ശേഷമാണ് ഇയാള്‍ യുവതിയെ പോകാന്‍ അനുവദിച്ചത്. പോകുന്നതിന് മുന്‍പ് യുവതിയോട് ഇയാൾ നന്ദി പറയുകയും ചെയ്തു.ഇതിന്റെ ദൃശ്യങ്ങള്‍ യുവതി തന്റെ മൊബൈല്‍ഫോണില്‍ പകര്‍ത്തിയിട്ടുണ്ടായിരുന്നു. കൂടാതെ വാഹനത്തിന്റെ നമ്പര്‍ കൂടി കുറിച്ചെടുത്ത ശേഷമാണ് വിവരം പൊലീസിനെ അറിയിച്ചത്.ലൈംഗികാതിക്രമത്തിനെതിരായ നിയമപ്രകാരമാണ് അകിര നിഷിയാമയെ പോലീസ് അറസ്റ്റ് ചെയ്തത്.2012 മുതല്‍ ഈ പ്രദേശത്ത് സമാനമായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു.ദി ഫൂട്ട് ലിക്കര്‍’ എന്നാണ് ഇത്തരം സംഭവങ്ങളിലെ പ്രതികളെ പൊലീസ് വിശേഷിപ്പിക്കുന്നത്.ഫൂട്ട് ഫെറ്റിഷിസം എന്ന ലൈംഗിക താല്‍പ്പര്യമുള്ളതിനാലാണ് യുവാവ് ഇപ്രകാരം പ്രവർത്തിച്ചതെന്നാണ് മനശാസ്ത്രജ്ഞരുടെ നിഗമനം.
Post Your Comments