കൊല്‍ക്കത്ത: കേന്ദ്ര സർക്കാരിന്റെ നോട്ടു നിരോധനത്തെ തുടർന്ന് ബംഗ്ലാദേശിനോടുള്ള അതിര്‍ത്തി പങ്കിടുന്ന മാല്‍ഡയിലെ ആയിരങ്ങളുടെ ‘തൊഴില്‍’ നഷ്ടപ്പെട്ടു.ഇന്ത്യയിലേക്ക് വ്യാജ നോട്ടുകള്‍ കടത്തലായിരുന്നു ഇവിടെയുള്ള നിരവധി യുവാക്കളുടെ തൊഴില്‍.മാല്‍ഡക്കാരുടെ കൈകളിലൂടെ മറിഞ്ഞ് ഇങ്ങ് കേരളംവരെ ഇഷ്ടംപോലെ എത്തിയിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകളുടെ ഇടപാട് ആണ് ഒറ്റയടിക്ക് ഇല്ലാതായത്. ഇവിടെ ഒട്ടു മിക്കവരും കള്ളനോട്ട് രാജ്യത്തേക്ക് കടത്തുന്ന ക്യാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നവരാണെന്ന് അതിര്‍ത്തി രക്ഷാ സേന പറയുന്നു.
അതിര്‍ത്തിയില്‍ മാല്‍ഡയിലെ കാലിയാചൗക്ക് എന്ന പട്ടണം ഇന്ത്യയിലേക്കുള്ള കള്ളനോട്ടു കടത്തിന് ഏറ്റവും കുപ്രസിദ്ധി നേടിയ പ്രദേശമാണ്.പാക്കിസ്ഥാനില്‍ അച്ചടിച്ച് ബംഗ്ലാദേശ് വഴി ഇന്ത്യയില്‍ എത്തുന്ന വ്യാജനോട്ടിന്റെ മുഖ്യ വഴിത്താരയാണ് മാല്‍ഡ. രാജ്യാതിര്‍ത്തിയില്‍ ശത്രുസൈന്യമല്ല, മറിച്ച് കറന്‍സി കടത്തലുകാരാണ് ബിഎസ്‌എഫിന്റെ മുഖ്യ എതിരാളികള്‍.കള്ളനോട്ടുകള്‍ അച്ചടിച്ച് ഇന്ത്യയിലേക്ക് കടത്തുന്നതിന് വന്‍ ലോബി തന്നെ ബംഗ്ലാദേശിലും പാക്കിസ്ഥാനിലുമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.
ഒരു മുന്നറിയിപ്പുമില്ലാതെ വന്ന നിരോധനം ഇവരുടെ തലയ്ക്കേറ്റ അടിയായി. അതേസമയം, കുറച്ചുകാലത്തേക്കെങ്കിലും ഈ മേഖലയിലെ ബിഎസ്‌എഫിന് വലിയ ആശ്വാസവും. ഇത്തരത്തില്‍ അതിര്‍ത്തി കടത്തുന്ന കള്ള നോട്ടുകള്‍ കണ്‍സ്ട്രക്ഷന്‍ ബിസിനസ് രംഗത്താണ് കൂടുതലും ചെലവിടുന്നതെന്നാണ് സൂചനകള്‍. മാല്‍ഡ മേഖലയില്‍ നിന്ന് പൂണെ, മഹാരാഷ്ട്ര, ഡല്‍ഹി, ചെന്നൈ, ബംഗളൂരു, കേരളം തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് അധികമായും പോകുന്നതെന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
Post Your Comments