കൊച്ചി: സംസ്ഥാനത്ത് ഭിന്നലിംഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി പുതിയ സ്‌കൂള്‍ വരുന്നു. ഇന്നും പൊതുസമൂഹം അംഗീകരിക്കന്‍ മടിക്കുന്നവരാണ് ഭിന്നലിംഗക്കാര്‍. എന്നാല്‍ അവരുടെ ഉന്നമനത്തിനായി അവര്‍ക്ക് വിദ്യാഭ്യാസം നല്‍കി മുഖ്യധാരയിലേക്കെത്തിക്കാന്‍ വേണ്ടിയാണ് പുതിയ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഭിന്നലിംഗക്കാരുടെ ക്ഷേമപ്രവര്‍ത്തനത്തിനായി 2016ലെ ബജറ്റില്‍ 10 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ പതിനഞ്ച് പേരെ ഉള്‍പ്പെടുത്തി പത്താം ക്ലാസ് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസം നല്‍കുകയാണ് ലക്ഷ്യം.
കംപ്യൂട്ടര്‍ പരിജ്ഞാനവും സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമുകളും പാഠ്യപദ്ധതിയിലുണ്ടാകും. കൊച്ചിയിലാണ് സ്‌കൂള്‍ തുടങ്ങാന്‍ തീരുമനിച്ചിരിക്കുന്നത്.
ഭിന്നലിംഗക്കാരിയായ വിജയരാജമല്ലികയാണ് സര്‍ക്കാറിന്റെ മുമ്പില്‍ ഇത്തരമൊരു പ്രൊപ്പോസല്‍ കൊണ്ടുവന്നത്. പദ്ധതി നടപ്പാവുകയാണെങ്കില്‍ ഭിന്നലിംഗക്കാര്‍ക്കായുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ റസിഡന്‍സ് സ്‌കൂളായിരിക്കും കൊച്ചിയിലേതെന്ന് വിജയരാജമല്ലിക പറയുന്നു.
Post Your Comments