കൽപ്പറ്റ: പഴയ നോട്ടുകൾ അസാധുവാക്കിയ സാഹചര്യത്തിൽ ജില്ലാ പോലീസ് ചീഫിന്റെ കത്തുണ്ടെങ്കിൽ വിവാഹാവശ്യങ്ങൾക്ക് അഞ്ചു ലക്ഷം വരെ പിൻവലിക്കാമെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ അത് വ്യാജ പ്രചാരണമാണെന്ന് വയനാട് ജില്ലാ പോലീസ് മേധാവി കെ കാർത്തിക് അറിയിച്ചു.
ക്രമസമാധാന പ്രശ്‍നം ഉണ്ടായാൽ പരിഹരിക്കുക മാത്രമാണ് പോലീസിന് ലഭിച്ച നിർദേശമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമങ്ങൾ വഴിയാണ് ഇത്തരത്തിലുള്ള വ്യാപകമായ പ്രചാരണം നടക്കുന്നത്. ഇതേതുടർന്ന് വയനാട്ടിൽ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് ഇത് സംബന്ധിച്ച് അന്വേഷണം എത്തിയിരുന്നു. ഇതേ തുടർന്നാണ് ജില്ലാ പോലീസ് മേധാവി രംഗത്തെത്തിയത്.
Post Your Comments