NewsIndia

സാധാരണക്കാരെ മുന്‍നിര്‍ത്തി കള്ളപ്പണം കൈവശം വെക്കുന്നവര്‍ കളിക്കുന്നതാണ് ഇപ്പോഴത്തെ പരാക്രമങ്ങൾക്ക് കാരണം- മേരി ജോർജ്ജിന്റെ ചർച്ച വിരൽചൂണ്ടുന്ന ചില വസ്തുതകൾ

 

തിരുവനന്തപുരം: എന്തുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഉയരാത്ത വിധത്തില്‍ കേരളത്തില്‍ മോദി സര്‍ക്കാറിന്റെ തീരുമാനത്തില്‍ പ്രതിഷേധം ഉയരുന്നു എന്ന ചോദ്യം സാമ്പത്തിക വിദഗദ്ധ മേരി ജോര്‍ജ്ജ് ഉന്നയിക്കുകയുണ്ടായി. ഏഷ്യാനെറ്റ് ചാനലില്‍ ചര്‍ച്ച്ചക്കിടയിലാണ് മേരി ജോര്‍ജ്ജ് ഇത് ചോദിച്ചത്.നോട്ട് മാറ്റി വാങ്ങാന്‍ മഷി പുരട്ടലിലേക്ക് കേന്ദ്രസര്‍ക്കാര്‍ എത്തിയ കാര്യത്തെ കുറിച്ച് അവര്‍ പറഞ്ഞത് ഇപ്രകാരമാണ്;

“മഷി പുരട്ടല്‍ റിസര്‍ ബാങ്കിന്റെയും സര്‍ക്കാറിന്റെയും അറ്റകൈ പ്രയോഗമാണെന്നാണ്. കൂടാതെ എന്തുകൊണ്ടാണ് സമൂഹത്തില്‍ ഇത്തരം പരിഭ്രാന്തിയെന്നും അവര്‍ വ്യക്തമാക്കി. കള്ളപ്പണം ഇല്ലാത്തവരെ മുന്‍നിര്‍ത്തി കള്ളപ്പണം കൈവശം വെക്കുന്നവര്‍ കളിക്കുന്നതാണ് ഇപ്പോഴത്തെ പരിഭ്രാന്തിക്ക് കാരണമെന്നായിരുന്നു അവരുടെ നിരീക്ഷണം. പ്രഥമിക സഹകരണ ബാങ്കുകളില്‍ പണം സ്വീകരിക്കുന്നത് റദ്ദാക്കിയ കേന്ദ്ര നടപടിയെയും മേരി ജോര്‍ജ്ജ് ന്യായീകരിച്ചു. ഇതിന് കൃത്യമായ ഡാറ്റകളുടെ അകമ്പടിയുമുണ്ടായിരുന്നു. 2800 കോടി രൂപ സഹകരണ ബാങ്കുകള്‍ സ്വീകരിച്ചു. ഇത് സ്വീകരിച്ചു കഴിഞ്ഞപ്പോള്‍ കേന്ദ്ര സര്‍ക്കാറും ആര്‍ബിഐക്കും വെള്ളപ്പണമാക്കി ഇറക്കാന്‍ അവസരമില്ലാത്ത അവസ്ഥയാണുണ്ടായത്. എന്നാല്‍, കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം അവര്‍ക്ക് തന്നെ തിരിച്ചടിയായി”- മേരി ജോര്‍ജ്ജ് വ്യക്തമാക്കി.

കാര്‍ഷികേതര വൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗ്രാമീണര്‍ 49 ശതമാനവും കടക്കെണിയിലാണെന്നു  സര്‍വേയില്‍ പറയുന്നുണ്ട്. ആളോഹരി കടം രണ്ടര ലക്ഷം രൂപയാണ്. ഇങ്ങനെ കടക്കെണിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളിലാണ് സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം സഹകരണ സംഘങ്ങളില്‍ മോദി നോട്ട് നിരോധിച്ച സമയത്ത് എങ്ങനെ 2800 കോടി രൂപ ഒഴുകിയെത്തി എന്ന ചോദ്യാണ് മേരി ജോര്‍ജ്ജ് ഉന്നയിച്ചത്. ഇത് കള്ളപ്പണമാകാം എന്ന നിരീക്ഷണമാണ് മേരി ജോര്‍ജ്ജ് നടത്തിയത്.ജന്‍ധന്‍ അക്കൗണ്ടുകളില്‍ ഒരു രൂപ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് അടുത്ത ദിവസങ്ങലില്‍ 49000 രൂപ വരെയായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, 50,000 ആയില്ല. അതിന് കാരണം പരിശോധനകളെ ഭയന്നാണെന്നും അവര്‍ വ്യക്തമാക്കി.

കേരളത്തില്‍ അങ്ങോളമിങ്ങോളം വ്യാപിച്ചു കിടന്ന കുഴല്‍പ്പണക്കാര്‍ക്കേറ്റ തിരിച്ചടിയും മേരി ജോര്‍ജ്ജ്  ചാനല്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളികളില്‍ നല്ലൊരു ശതമാനം കുഴല്‍പ്പണ മാഫിയക്കാരെ ഉപയോഗിക്കുന്നുണ്ട്. നേരായ മാര്‍ഗ്ഗങ്ങളെ ഒഴിവാക്കി  കുഴല്‍പ്പണക്കാരുടെ സഹായം തേടുന്നവരാണ് ഇക്കൂട്ടല്‍. ഇങ്ങനെ എത്തുന്ന പണമാണ് ഭൂമിയിലും സ്വര്‍ണ്ണത്തിലുമായി നിക്ഷേപിക്കപ്പെടുന്നത്. ഇക്കൂട്ടരാണ് കേരളത്തില്‍ സാധാരണക്കാരന് താമസിക്കാന്‍ കഴിയാത്ത വിധത്തില്‍ സാമൂഹ്യ അന്തരീക്ഷം സൃഷ്ടിച്ചത്.മേരിജോര്ജിന്റെ നിരീക്ഷണങ്ങൾ ഈ വിഡിയോയിൽ കാണാം.

വീഡിയോ കടപ്പാട്; ഏഷ്യാനെറ്റ് ന്യൂസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button