മെച്ചപ്പെട്ട ജീവിതത്തിനായി തിരക്കുള്ള നഗരങ്ങളിലേക്ക് ചേക്കേറുന്നവരാണ് ഇന്ന് കൂടുതലും.എന്നാൽ ഇത്തരക്കാർ ഇനി സൂക്ഷിക്കേണ്ടിയിരിക്കുന്നു.തിക്കും തിരക്കുമുള്ള വലിയ നഗരങ്ങളിലെ ജീവിതം നിങ്ങളുടെ ഓര്‍മ്മ നശിപ്പിച്ചേക്കാം. പുതിയ പഠനം അനുസരിച്ച് വലിയ നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് മറ്റുള്ള സ്ഥലങ്ങളിലുള്ളവരെ അപേക്ഷിച്ച് ഏളുപ്പത്തില്‍ സ്ട്രെസ്, ഉത്കണ്ഠ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്.ഇതോടൊപ്പം എളുപ്പത്തില്‍ ഓര്‍മ്മയും നഷ്ടപ്പെടുന്നു.ടര്‍ക്കി ആസ്ഥാനമായുള്ള ഒരു അന്താരാഷ്ട്ര ആശുപത്രി ശൃംഖലയാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്. അൽഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഓര്‍മ്മ നഷ്ടപ്പെടുന്നത് പതിവാണെങ്കിലും വലിയ തോതില്‍ ചെറുപ്പക്കാരിലും ഈ പ്രശ്നങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നു.
Post Your Comments