ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ യുവതി വീണ്ടും ഗര്‍ഭം ധരിച്ചു. കേറ്റ് ഹില്‍ എന്ന ബ്രിസ്‌ബേന്‍ സ്ത്രീയാണ് മെഡിക്കൽ സയൻസിനെ തന്നെ അത്ഭുതപ്പെടുത്തി അമ്മയായത്. കേറ്റിന്റെ ഗര്‍ഭപാത്രത്തില്‍ 10 ദിവസത്തെ വ്യത്യാസത്തില്‍ രണ്ടു ഭ്രൂണങ്ങളാണുണ്ടായത്.
ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് എടുത്താണ് കേറ്റ് അമ്മയായത്. 10 ദിവസത്തിനിടെ രണ്ട് കുഞ്ഞുങ്ങളെ ഗർഭം ധരിക്കുന്നത് അത്യപൂര്‍വമായി മാത്രമേ സംഭവിക്കൂ. സൂപ്പര്‍ഫെറ്റഷന്‍ എന്നാണ് ഇതിന് പറയുന്ന പേര്. കേറ്റിന്റെ രണ്ടു പെണ്‍കുട്ടികള്‍ക്കും ഇപ്പോൾ പത്തുമാസം പ്രായമായി. ലോകത്ത് തന്നെ ഇത്തരത്തില്‍ 10 മെഡിക്കല്‍ കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.
Post Your Comments