ന്യൂഡൽഹി: ലോകത്തിന് മൊത്തം ഭീഷണി ഉയർത്തുന്ന കാര്യമാണ് ഭീകരവാദമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ഒരു അയല്‍രാജ്യമാണ് അവയുടെ പ്രഭവകേന്ദ്രമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യാ സന്ദർശനത്തിനെത്തിയ ഇസ്രായേല്‍ പ്രസിഡന്റ് റുവല്‍ റിവിലുമായി ചേര്‍ന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് മോദി തന്റെ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയും ഇസ്രയേലും സ്വാതന്ത്ര്യത്തിന് കൽപിക്കുന്നതിനാലാണ് ഭീകരസംഘടനകള്‍ ഈ രണ്ടു രാജ്യങ്ങളെയും ലക്ഷ്യം വെക്കുന്നതെന്ന് ഇസ്രായേല്‍ പ്രസിഡന്റ് റുവല്‍ റിവല്‍ പറഞ്ഞു.അതേസമയം ഇന്ത്യയിൽ നിന്ന് ധാരാളം വിദ്യാർത്ഥികൾ ഇസ്രായേലിൽ പഠിക്കാൻ പോകുന്നുണ്ടെന്നും ഇസ്രയേലുമായി നമുക്കുള്ള മികച്ച നയതന്ത്ര ബന്ധം ഇരുരാജ്യങ്ങളിലേയും സ്വകാര്യമേഖലയിലെ ബിസിനസുകാര്‍ക്ക് മികച്ച അവസരങ്ങള്‍ നല്‍കുമെന്നും മോദി പറഞ്ഞു.
Post Your Comments